കരുനാഗപ്പള്ളി: വര്‍ഗീയകലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചവരെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിക്കെതിരെ ബിജെപി പ്രവര്‍ത്തകര്‍ ഇന്ന് പോലീസ് സ്റ്റേഷനില്‍ മാര്‍ച്ച് നടത്തും. ഫെബ്രുവരി ഒമ്പതിന് നരേന്ദ്രമോദി പങ്കെടുത്ത തിരുവനന്തപുരം സമ്മേളനത്തിന് പോയി മടങ്ങിയ വാഹനങ്ങള്‍ ഓച്ചിറയില്‍ ആക്രമിക്കുകയും ബിജെപി പ്രവര്‍ത്തകരെ അപകടപ്പെടുത്തുവാന്‍ ശ്രമിക്കുകയും ചെയ്ത പ്രതികളെ നാളിതുവരെ അറസ്റ്റുചെയ്യാത്തതിലും നിരപരാധികളായ ബിജെപി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുന്നതിലും പ്രതിഷേധിച്ചാണ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുന്നത്. രാവിലെ 10ന് നടക്കുന്ന പ്രതിഷേധമാര്‍ച്ച് ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് എം.ടി.രമേശ് ഉദ്ഘാടനം ചെയ്യുമെന്ന് മണ്ഡലം പ്രസിഡന്റ് അനില്‍ വാഴപ്പള്ളി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: