കൊല്ലം: വിദ്യാഭ്യാസ വകുപ്പിന്റെയും ജില്ലാഭരണകൂടത്തിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ശിശുദിന റാലി വര്‍ണാഭമായി. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.ഐ.ലാല്‍ റാലി ഫഌഗ്ഓഫ് ചെയ്തു. കുട്ടികളുടെ പ്രധാനമന്ത്രി സായൂജ്യ, കുട്ടികളുടെ സ്പീക്കര്‍ ബ്ലെസി ബേബി, കുട്ടികളുടെ പ്രസിഡന്റ് അഥീന എന്നിവര്‍ റാലിക്ക് നേതൃത്വം നല്കി.
റാലിയില്‍ വിവിധ സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ അണിനിരന്നു. തുടര്‍ന്ന് നടന്ന ശിശുദിന സമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രി സായൂജ്യ ഉദ്ഘാടനം ചെയ്തു. സ്പീക്കര്‍ ബ്ലെസി ബേബി അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് അഥീന, കെ ഐ ലാല്‍, കോ-ഓര്‍ഡിനേറ്റര്‍ കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: