ചെങ്ങന്നൂര്‍: സംസ്ഥാന സര്‍ക്കാര്‍ പൊതുജനങ്ങളെ കബളിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു ആവശ്യപ്പെട്ടു. ശബരിമല രക്ഷാവാരത്തോടനുബന്ധിച്ച് ഹിന്ദു ഐക്യവേദി താലൂക്ക് സമിതിയുടെയും, സാംസ്ക്കാരിക സംഘടനകളുടെയും ആഭിമുഖ്യത്തില്‍ ശബരിമലയോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച നടന്ന സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമലയിലേയും, ചെങ്ങന്നൂരിലെയും അടിസ്ഥാന വികസന സൗകര്യം നടപ്പിലാക്കാത്തത് മനപ്പൂര്‍വ്വമായ ഹിന്ദുദ്രോഹമാണെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുഐക്യവേദി ആലപ്പുഴ ജില്ലാ സെക്രട്ടറി അഡ്വ.അശോക് അമ്മാഞ്ചി അദ്ധ്യക്ഷത വഹിച്ചു. മാര്‍ഗദര്‍ശകമണ്ഡല്‍ ആലപ്പുഴ ജില്ലാ അദ്ധ്യക്ഷന്‍ ശിവബോധാനന്ദസ്വാമി അനുഗ്രഹപ്രഭാഷണം നടത്തി. ശബരിമലയിലേക്ക് അനുവദിക്കുന്ന തുക വകമാറ്റി ചിലവഴിക്കുന്ന ഗവണ്മെന്റ് ജനങ്ങളോട് മറുപടി പറയാന്‍ ബാധ്യസ്ഥരാണെന്നും, ഇത്തരത്തില്‍ ഹിന്ദുക്കളോടുളള ദ്രോഹം തുടര്‍ന്നാല്‍ സമാധാന കാംഷികളായ സനാതന ധര്‍മ്മ വിശ്വാസികള്‍ തങ്ങളുടെ ക്ഷേത്രങ്ങളും, ആരാധനാലയങ്ങളും സ്വയം ഏറ്റെടുത്ത് നടത്തേണ്ട ഗതി വരുത്തരുതെന്നും സ്വാമി അഭിപ്രായപ്പെട്ടു.
യോഗത്തില്‍ അയ്യപ്പസേവാസമാജം ജില്ലാ അദ്ധ്യക്ഷന്‍ കെ.ജി. കര്‍ത്ത മുഖ്യപ്രഭാഷണം നടത്തി. ആര്‍എസ്എസ് താലൂക്ക് സേവാപ്രമുഖ് ജി.ബിജു, ബിജെപി ജില്ലാ സെക്രട്ടറി എം.വി.ഗോപകുമാര്‍, നിയോജകമണ്ഡലം പ്രസിഡന്റ് ബി.കൃഷ്ണകുമാര്‍, ക്ഷേത്രസംരക്ഷണ സമിത് താലൂക്ക് സെക്രട്ടറി എസ്.വി.പ്രസാദ്, ബാലഗോകുലം താലൂക്ക് ഭഗിനി പ്രമുഖ് സിനി ബിജു, മഹിളാ ഐക്യവേദി താലൂക്ക് സെക്രട്ടറി തങ്കമണി, ഹിന്ദു ഐക്യവേദി താലൂക്ക് വൈസ് പ്രസിഡന്റ് കെ.പി.എസ്. ശര്‍മ്മ, താലൂക്ക് ജനറല്‍ സെക്രട്ടറി സജിത്ത് മംഗലത്ത്, അജി.ആര്. നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: