ഹരിപ്പാട്: റവന്യൂ വകുപ്പിന്റെ പ്രത്യേക സ്കോഡ് പിടിച്ചെടുത്ത മണല്‍ സര്‍ക്കാര്‍ ഏജന്‍സിക്ക് കൊമാറാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു. 13ന് രാവിലെ പാണ്ടികുന്നേല് ഗുരുമന്ദിരത്തിന് സമീപത്തു നിന്ന് പിടിച്ചെടുത്ത 10ലോഡ് മണല്‍ പരസ്യമായി ലേലം ചെയ്യുന്നതിനെയാണ് നാട്ടുകാര്‍ എതിര്‍ത്തത്. പിടിച്ചെടുത്ത മണല്‍ കലവറ എന്ന സര്‍ക്കാര്‍ ഏജന്‍സിക്ക് മണല്‍ കൈമാറാന്‍ തീരുമാനിച്ചു. ഉച്ചക്ക് മൂന്ന് മണിയോടെ പരിശോധനാ സംഘവും മണല്‍ കൊണ്ടു പോകുന്നതിനായി കലവറയിലെ ജീവനക്കര്‍ വാഹനവുമായി എത്തി.
മണല്‍ നിറച്ച് കൊണ്ടുപോകുവാന്‍ ശ്രമിക്കുന്നതിനിടെ സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധിപേര്‍ വാഹനം തടഞ്ഞു. റവന്യൂ ഉദ്യോഗസ്ഥര്‍ കനകകുന്ന് പൊലീസില്‍ വിവരം അറിയിച്ചു. പോലീസ് എത്തിയെങ്കിലും പ്രതിഷേധക്കാര്‍ക്ക് എതിരെ നടപടി സ്വീകരിച്ചില്ല. വൈകിട്ട് ആറ് മണിയോെട പൊലീസും പരിശോധന സംഘവും പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് മണല്‍ പൊലീസന് കൈമാറാനും കയറ്റിയമണല് ഇറക്കുവാനും കളക്ടറുമായി ചര്‍ച്ച നടത്തിയശേഷം മണല്‍ കൊണ്ടുപോകുന്നതിനുള്ള നടപടി സ്വീകരിക്കാമെന്ന ധാരണയില്‍ പ്രതിഷേധം അവസാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: