ആലപ്പുഴ: അനധികൃത മണല്‍കടത്ത് തടയുന്നതിന് ജില്ലാ കളക്ടര്‍ രൂപീകരിച്ച പ്രതേ്യക സ്ക്വാഡ് ആറാട്ടുപുഴ വെട്ടത്ത്കടവ് പ്രദേശത്ത് നടത്തിയ പരിശോധനയില്‍ അനധികൃതമായി മണല്‍ കടത്തിയ ഒന്‍പതു വള്ളങ്ങളും ലോറിയും പിടിച്ചെടുത്തു. ലോറി പോലീസിന് കൈമാറി. ഡെപ്യൂട്ടി കളക്ടര്‍ കെ.ആര്. ചിത്രാധരന്റെ നേതൃത്വത്തില്‍ പോലീസ്-റവന്യൂ ഉദ്യോഗസ്ഥ സംഘമാണ് പരിശോധന നടത്തിയത്. അനധികൃത മണ്ണ്/മണല്‍ കടത്തിനെതിരേ കര്‍ശനനടപടി തുടരുമെന്ന് ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: