ചേര്‍ത്തല: ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവം ലാസ്യം-2014 തുറവൂര്‍ ടിഡി സ്കൂളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 15, 16 തീയതികളില്‍ നടക്കുന്ന കലോത്സവത്തിന് തുറവൂര്‍ സരസ്വതി വിദ്യാമന്ദിര്‍ ആതിഥേയത്വം വഹിക്കും.
15ന് രാവിലെ തുറവൂര്‍ ജങ്ഷനില്‍ നിന്നും കലോത്സവ വേദിയിലേക്ക് വാദ്യമേളയുടെ അകമ്പടിയോടെ വിളംബര ഘോഷയാത്ര നടക്കും. 10ന് സ്വാഗതസംഘം ചെയര്മാന് എ.കെ. വാസുദേവന്‍ ധ്വജാരോഹണം നിര്‍വ്വഹിക്കും. അഡ്വ.എ.എം. ആരിഫ് എംഎല്‍എ കലോത്സവം ഉദ്ഘാടനം ചെയ്യും. ഭാരതീയ വിദ്യാ നികേതന്‍ ജില്ലാ അദ്ധ്യക്ഷന്‍ പി.ഡി. കേശവന് നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും. ചലച്ചിത്ര പിന്നണി ഗായകന് വി. ദേവാനന്ദ് മുഖ്യാതിഥിയാകും. ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് എല്‍. പത്മകുമാര്‍ മുഖ്യപ്രഭാഷണം നടത്തും.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം.സി. സിദ്ധാര്ത്ഥന്, തുറവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്. രാജേശ്വരി, ബിജെപി ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന് എന്നിവര്‍ സംസാരിക്കും. ജില്ലാ കലോത്സവ പ്രമുഖ് മനോജ് ജി.പണിക്കര്‍ സ്വാഗതവും, സ്വാഗതസംഘം ജോയിന്റ് കണ്‍വീനര്‍ ജി. രാജേഷ് കമ്മത്ത് നന്ദിയും പറയും.
16ന് വൈകിട്ട് നാലിന് സമാപനസഭ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കണ്ണാടന്‍ ഉദ്ഘാടനം ചെയ്യും. കുത്തിയതോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി സുഗുണാനന്ദന്‍ അദ്ധ്യക്ഷത വഹിക്കും. ഭാരതീയ വിദ്യാ നികേതന്‍ ദക്ഷിണ മേഖലാസംയോജകന് എം.ആര്. ജയപ്രസാദ് റിസള്‍ട്ട് പ്രഖ്യാപിക്കും. ജനറല്‍ കണ്‍വീനര്‍ വിജയന് നായര്‍ സ്വാഗതവും, ജില്ലാ കാര്യദര്‍ശി ആര്. നാരായണ ഭട്ട് നന്ദിയും പറയും. എട്ട് വേദികളിലായി നടക്കുന്ന കലോത്സവത്തില്‍ രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ മാറ്റുരയ്ക്കുമെന്ന് ആര്. നാരായണ ഭട്ട്, ജി. രാജേഷ് കമ്മത്ത്, ബാലഗോപാല ഷേണായ്, ജ്യോതിഷ്, രജികുമാര്‍ എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: