മുംബൈ: നടി പത്മപ്രിയ വിവാഹിതയായി. മുംബൈയില്‍ നടന്ന തീര്‍ത്തും സ്വകാര്യമായ ചടങ്ങിലായിരുന്നു വിവാഹം. സിനിമയ്ക്ക് ഇടവേള നല്കി അമേരിക്കയില്‍ പഠിക്കാന്‍ പോയപ്പോള്‍ പരിചയപ്പെട്ട ഗുജറാത്ത് സ്വദേശിയായ ജാസ്മിനാണ് പത്മപ്രിയയുടെ വരന്.
വാണിജ്യ ശാസ്ത്രത്തില്‍ ബിരുദം നേടിയ പത്മപ്രിയ പിന്നീടു ന്യൂയോര്‍ക്കില്‍ പൊതുഭരണ സംവിധാനത്തിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചു ഗവേഷണം നടത്താനായി സിനിമയില്‍നിന്നു താല്‍ക്കാലികമായി വിട്ടുനില്‍ക്കുകയായിരുന്നു. ഇക്കാലത്താണ് ജാസ്മിനെ പരിചയപ്പെട്ടതും പിന്നീട് പ്രണയമായതും. ന്യൂയോര്‍ക്കിലെ ഗവേഷണത്തിനുശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ ജാസ്മിന്, പോവര്‍ട്ടി ഇറാഡിക്കേഷന്‍ ലാബ് എന്ന എന്‍ജിഒയില്‍ ജോലിചെയ്യുകയാണ്.
ഇടവേളയ്ക്കു ശേഷം ‘ഇയ്യോബിന്റെ പുസ്തകത്തി’ലൂടെ സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയതിനു പിന്നാലെയാണ് പത്മപ്രിയയുടെ വിവാഹം. ബ്ലെസി സംവിധാനം ചെയ്ത മമ്മൂട്ടിച്ചിത്രമായ ‘കാഴ്ച’യിലൂടെയാണ് പത്മപ്രിയ മലയാളത്തിലെത്തിയത്. മലയാളത്തിനു പുറമേ തെലുങ്ക്, തമിഴ്, കന്നഡ, ബംഗാളി സിനിമകളിലും അഭിനയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: