പാലക്കാട്: ജില്ലയിലെ സ്വകാര്യ ബസ് ജിവനക്കാരുടെ ഫെയര്‍ വേതനവും ക്ഷാമബത്തയും ഉറപ്പു വരുത്തണമെന്ന് കേരള പ്രദേശ് പ്രൈവറ്റ് ബസ് മോട്ടോര്‍ ആന്റ് എന്‍ജിനിയറിങ് വര്‍ക്കേഴ്സ് ഫെഡറേഷന് ജനറല്‍ സെക്രട്ടറി എ.സി.കൃഷ്ണന് ആവശ്യപ്പെട്ടു. സ്വകാര്യ ബസ് ജീവനക്കാരുടെ (ബീഎംഎസ്) സമര പ്രഖ്യാപന കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യൂണിയന് പ്രസിഡണ്ട് കെ.സുധാകരന് അധ്യക്ഷത വഹിച്ചു. ജോ.സെക്രട്ടറി ആര്.ശിവദാസ് സ്വാഗതവും മുരളി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: