തൊടുപുഴ : തൊടുപുഴ മുനിസിപ്പാലിറ്റിയുടെ വെബ്സൈറ്റ് അധികാരികള്‍ ശ്രദ്ധിക്കുന്നതേയില്ല. സ്വദേശത്തും വിദേശത്തുമായി ദിവസേന നൂറുകണക്കിനാളുകള്‍ പരിശോധിക്കുന്ന തൊടുപുഴ നഗരസഭയുടെ വെബ്സൈറ്റിലാണ് വിവരങ്ങള്‍ തെറ്റായി നല്‍കിയിരിക്കുന്നത്. നാല് മാസം മുന്‍പ് നഗരസഭാ ചെയര്മാന് സ്ഥാനത്തു നിന്നും രാജിവച്ച റ്റി.ജെ ജോസഫ് ആണ് ഇപ്പോഴും ചെയര്‍മാനെന്നാണ് വെബ്സൈറ്റില്‍ കൊടുത്തിരിക്കുന്നത്. ഹാരിദ് ചെയര്‍മാനായിട്ടും ഇദ്ദേഹത്തിന്റെ ചിത്രവും സൈറ്റില്‍ നല്‍കിയിട്ടില്ല.
വൈസ് ചെയര്‍പേഴ്സന്റെ കാര്യവും വ്യത്യസ്തമല്ല. രാജി വച്ച വൈസ് ചെയര്‍പേഴ്സണ്‍ താജ്മോള്‍ എച്ച്.എസാണ് ഇപ്പോഴും സൈറ്റില്‍ നിലനില്‍ക്കുന്നത്. സ്റ്റാന്റിംങ് കമ്മറ്റിയുടെ വിവരങ്ങളും തെറ്റായിട്ടാണ് നല്‍കിയിരിക്കുന്നത്.
ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ നല്കാന് സൈറ്റില്‍ കയറാറുണ്ടെങ്കിലും സൈറ്റ് മാറ്റങ്ങള്‍ക്കനുസരിച്ച് നവീകരിക്കുന്നില്ല. സൈറ്റ് അപ്ഡേറ്റ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയതായി ചെയര്മാന് എ.എം ഹാരിദ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: