പാലക്കാട്: സ്വന്തം അണികള്‍ പാര്‍ട്ടി വിടുന്നതില്‍ വെപ്രാളം പൂണ്ട് അടിച്ചമര്‍ത്താനുള്ള സിപിഎം നേതൃത്വത്തിന്റെ നീക്കം ബിജെപിയോട് വേണ്ടെന്നും ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന് പ്രസ്താവിച്ചു. വടകരപ്പതിയില്‍ സ്ത്രീകളുള്‍പ്പെടെ ബിജെപി പ്രപവര്‍ത്തകരെ അക്രമിച്ചത് സിപിഎമ്മിന്റെ ഈ അസഹിഷ്ണുതയുടെ തെളിവാണ്. ബാര്‍ കോഴ വിഷയത്തില്‍ മുങ്ങിയ ധനമന്ത്രി മാണി രാജിവെക്കണമെന്നും, കേന്ദ്ര എാജന്സി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാണിക്കെതിരെ അനേ്വഷണം വന്നാല്‍ മന്ത്രിമാരുടെ പേരുകള്‍ ഒന്നൊന്നായി പുറത്തു വരും. ഒരു കോടി മാണി വാങ്ങിയെങ്കില്‍ ബാക്കി 14 കോടി ആര്‍ക്ക് കൊടുത്തുവെന്ന് വെളിപ്പെടുത്തണമെന്ന് ചീഫ് വിപ്പ് തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. കസേരയില്‍ അള്ളിപ്പിടിച്ചിരിക്കാന്‍ വേണ്ടിയാണ് ഉമ്മന്‍ചാണ്ടി അനേ്വഷണത്തിന് ഉത്തരവിടാത്തത്. എന്നാല്‍ കേരളത്തിലെ ഏറ്റവും വലിയ കക്ഷി എന്ന് അവകാശപ്പെടുന്ന സിപിഎം കോഴ വിവാദത്തില്‍ ഒരു സമരത്തിനുള്ള ആഹ്വാനം പോലും നടത്താത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
അട്ടപ്പാടിയില്‍ സിപിഎം നടത്തുന്ന സമരം കപടനാടകമാണ്. ഇപ്പോള്‍ നിരാഹാരമിരിക്കുന്ന എം.പി. കഴിഞ്ഞ അഞ്ചു വര്‍ഷം എവിടെയായിരുന്നു?. എല്‍ഡിഎഫിന്റെ എ.കെ.ബാലന് പട്ടികജാതി വികസന മന്ത്രിയായിരുന്നപ്പോഴാണ് ആദിവാസിഭൂമിയില്‍ വന്‍കിട കുത്തകകള്‍ക്ക് കാറ്റാടിപ്പാടം തുടങ്ങാന്‍ #ാനുമതി നല്‍കിയത്. ഇപ്പോള്‍ കാണിക്കുന്ന ആദിവാസി സ്നേഹം തട്ടിപ്പാണ്- മുരളീധരന് പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് സി. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പി. വേണുഗോപാലന്‍ സ്വാഗതം പറഞ്ഞു. ബിജെപി ഓഫീസ് പരിസരത്തു നിന്നാരംഭിച്ച മാര്‍ച്ചിന് എന്‍. ശിവരാജന്, എസ്.ആര്.ബാലസുബ്രഹ്മണ്യം, പി. ഭാസി, ശ്രീലത, രാജു, പി.സത്യഭാമ, പരമേശ്വരന് മാസ്റ്റര്‍, രുഗ്മിണി ടീച്ചര്‍, കെ.എം.ഹരിദാസ്, വി.ബി.മുരളി, ശ്രീകുമാരന്‍ മാസ്റ്റര്‍, കെ.വി.ദിവാകരന്, എം.ലക്ഷ്മണന്, എം.കെ.ഹരിദാസ്, കെ.ശിവദാസ്, കെ.ശ്രീധരന്, എ.കെ.ഓമനക്കുട്ടന്, സ്മിതേഷ്, ജയപ്രകാശ്, പ്രഭാകരന്, സി.സി.രാമകൃഷ്ണന്, ബി.മനോജ്, ടി.ശങ്കരന്‍കുട്ടി, സുരേഷ്കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: