തൊടുപുഴ : കയ്യേറ്റ സ്ഥലത്ത് പാവല്‍കൃഷിയുടെ മറപിടിച്ച് ഒരു കഞ്ചാവ് ചെടി നട്ടുവളര്‍ത്തി പരിപാലിച്ച സംഭവത്തിലെ പ്രതിയെ തൊടുപുഴ എന്‍ഡിപിഎസ് കോടതി ശിക്ഷിച്ചു. ഉടുമ്പന്‍ചോല താലൂക്കില്‍ കൊത്തടി വില്ലേജ് കല്ലാര്‍കുട്ടി കരയില്‍ ട്രൈബല്‍ സെറ്റില്‍മെന്റില്‍ നാഗമണി മകന് ലക്ഷ്മണനെ (56)യാണ് ജഡ്ജി പി.കെ അരവിന്ദ് ബാബ് ഒരുവര്‍ഷം കഠിന തടവും അര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറു മാസം തടവ് അനുഭവിക്കണം. ഉടുമ്പന്‍ചോല താലൂക്കില്‍ കൊന്നത്തടി കല്ലാര്‍കുട്ടി ഭാഗങ്ങളില്‍ പട്രോളിംഗ് നടത്തുതിനിടെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അടിമാലി നാര്‍കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി മധുവും പാര്‍ട്ടിയും നടത്തിയ തിരിച്ചിലിനിടെയാണ് കല്ലാര്‍കുട്ടിയിലെ കയ്യേറ്റ സ്ഥലത്ത് കൃഷിചെയ്തുവരുന്ന വാത്തിക്കുടി ട്രൈബല്‍ സെറ്റില്‍മെന്റില്‍ നാഗമണി മകന് ലക്ഷ്മണന്റെ കൃഷി സ്ഥലം പരിശോധിച്ചത്. റെയ്ഡിനിടെ സമീപത്ത് ഉണക്കാനിട്ടിരുന്ന നൂറ്റിയന്പത് ഗ്രാം കഞ്ചാവും കണ്ടെത്തി. അടിമാലി നാര്‍കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍് റ്റി.പി.ജോര്‍ജ്ജ് അന്വേഷിച്ച് ചാര്‍ജു ചെയ്ത കേസില്‍ പതിനഞ്ച് സാക്ഷികളും പതിനാല് രേഖകളും പ്രോസിക്യൂഷന് ഹാജരാക്കി. േ്രപ്രാസിക്ക്യൂഷനു വേണ്ടി പി. എച്ച്. ഹനീഫാ റാവുത്തര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: