മനക്കൊടി: മനക്കൊടിയിലെ വിവിധ ഭാഗങ്ങളിലായി പേപ്പട്ടി കടിച്ച് ഒമ്പതു പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ വിരല്‍ കടിച്ചു മുറിച്ചെടുത്തു. നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു. ഇന്ദിരാനഗറിലെ കൊപ്പറമ്പില്‍ അയ്യപ്പന്റെ മകന് സുനില്‍കുമാര്‍ (40), സുബ്രഹ്ണ്യക്ഷേത്രത്തിനു സമീപം മദീന ഹൗസില്‍ നവാസ് അലിയുടെ ഭാര്യ മദീന (28), മകള്‍ റുമാന (ആറ്), ശംഖം റോഡിലെ മേനോത്ത് പറമ്പില്‍ ജനാര്ദ്ദനന് (60), ആലപ്പാടന്‍ സെബാസ്റ്റ്യന്‍ (60), കിഴക്കൂട്ട് രജിതന്‍ മകന് ഹരി (ഒമ്പത്), കിഴക്കുംപുറം പുളിക്കല്‍ കുഞ്ഞിരാമന്റെ മകന് സുബ്രഹ്മണ്യന് (45), കിഴക്കുംപുറം പൊന്മാണി വര്‍ഗീസിന്റെ ഭാര്യ തങ്കമ്മ (60), ശംഖം റോഡില്‍ കുന്നത്ത് പറമ്പില്‍ സിജോയുടെ മകന് അള്ജോ (എട്ട്) എന്നിവരെയാണ് കടിച്ചത്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അള്ജോയെ പ്രഥമശുശ്രൂഷ നല്കി വിട്ടയച്ചു.
ഇന്നലെ രാവിലെ ഏഴുമുതല്‍ ഒമ്പതുവരെയായിരുന്നു പേപ്പട്ടിയുടെ വിളയാട്ടം.കിഴക്കുംപുറത്തെ സാവിയോ ഹോം പള്ളിയിലേക്കു പോയിരുന്ന തങ്കമ്മയെ ആണ് നായ ആദ്യം കടിച്ചത്. തങ്കമ്മയെ സഹായിക്കാന്‍ ചെന്ന പുളിക്കല്‍ സുബ്രഹ്മണ്യനെയും നായ ആക്രമിച്ചു. പിന്നീട് ശംഖം റോഡിലൂടെ ഓടിയ നായ അല്ലേശ് സെന്ററിലെ കടയിലേക്ക് പോകുകയാ യിരുന്ന ജനാര്‍ദ്ദനന്റെ കൈയിന്റെ തള്ളവിരല്‍ കടിച്ചു മുറിക്കുകയായിരുന്നു.
തുടര്‍ന്ന് അള്ജോയെയും പണിക്കുപോകുകയായിരുന്ന സുനില്‍ കുമാറിനെയും ആക്രമിച്ച നായ പരിസരത്തെ വീട്ടിലെ മദീന, മകള്‍ റുമാന എന്നിവരെയും കടിച്ചു.ചേറ്റുപുഴ ഭാഗത്തു നിന്നാണ് പേപ്പട്ടി കിഴക്കും പുറത്തേക്ക് വന്നത്. ഭീതി പരത്തിയ നായയെ നാട്ടുകാര്‍ തല്ലിക്കൊല്ലുകയായിരുന്നു. നായ കടിയേറ്റവര്‍ക്ക് അടിയന്തര ധനസഹായവും തുടര്‍ചികിത്സയും അരിമ്പൂര്‍ പഞ്ചായത്തധികൃതര്‍ നല്‍കണമെന്ന് ബിജെപി മണലൂര്‍ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി സുധീഷ് മേനോത്ത് പറമ്പില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: