തൃശൂര്‍: അഴിമതിക്കാരായ മൂന്നുകുഞ്ഞുങ്ങളാണ് ഇന്ന് കേരളം ഭരിച്ചുമുടിച്ചുകൊണ്ടിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് പി.എം.വേലായുധന് പറഞ്ഞു. ബാര്‍ കോഴകേസില്‍ ആരോപണവിധേയനായ ധനമന്ത്രി കെ.എം.മാണി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി ജില്ലാസമിതി നടത്തിയ കളക്ട്രേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി.എം.വേലായുധന്, അഴിമതിക്കാരായ കുഞ്ഞൂഞ്ഞ്, കുഞ്ഞുമാണി, കുഞ്ഞാലി ത്രയങ്ങളാണ് ഇന്ന് കേരളം ഭരിച്ചുമുടിക്കുന്നത്. യൂഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഉയര്‍ന്നുവന്ന അഴിമതികളായ സോളാര്‍, പ്ലസ്ടു, ടൈറ്റാനിയം, ബാര്‍ കോഴ എന്നിവയുടെ ഉത്തരവാദിത്വമേറ്റെടുത്ത് മന്ത്രിസഭ പിരിച്ചുവിട്ട് ജനവിധി തേടുവാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
യുഡിഎഫ് മന്ത്രിസഭയിലെ എല്ലാ ഘടക കക്ഷി മന്ത്രിമാരും വ്യത്യസ്തങ്ങളായ അഴിമതി ആരോപണത്തിന് വിധേയരായവരാണ്. അതിന്റെ തുടര്‍ച്ചയാണ് ബാര്‍ അഴിമതിയും മാണിയുടെ അഴിമതിയെ പരോക്ഷമായി സംരക്ഷിക്കുന്നത്. നിഷ്ക്രിയമായ പ്രതിപക്ഷപാര്‍ട്ടിയായ സിപിഎമ്മിന്റെ നേതാവാണ് പിണറായി വിജയന് ഈ അഴിമതി ആരോപണങ്ങളില്‍ പിണറായിയും അച്യുതാനന്ദനും രണ്ടുതട്ടിലായി. ബാര്‍ അഴിമതിയില്‍ നടക്കുന്ന വിജിലന്‍സ് അന്വേഷണം വെറുമൊരു പ്രഹസനമാണ്. കുറ്റം തെളിയിക്കുന്നതിലല്ല, കുറ്റവാളികളെ സംരക്ഷിക്കുന്നതിലാണ് വിജിലന്‍സിന്റെ താല്പര്യം. അതുകൊണ്ട് ബാര്‍ കോഴ വിവാദം സിബിഐ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ജില്ലാപ്രസിഡണ്ട് എ.നാഗേഷ് അദ്ധ്യക്ഷത വഹിച്ചു.
ദേശീയസമിതി അംഗം പി.എസ്.ശ്രീരാമന്, സംസ്ഥാന സെല്‍ കോഡിനേറ്റര്‍ അഡ്വ. ബി.ഗോപാലകൃഷ്ണന്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അഡ്വ.രവികുമാര്‍ ഉപ്പത്ത്, എ.ഉണ്ണികൃഷ്ണന് എന്നിവര്‍ സംസാരിച്ചു. മാര്‍ച്ചിന് ജില്ലാ വൈസ് പ്രസിഡണ്ട് സുരേന്ദ്രന് ഐനിക്കുന്നത്ത്, ട്രഷറര്‍ ഇ.വി.കൃഷ്ണന് നമ്പൂതിരി, ജില്ലാഭാരവാഹികളായ ജസ്റ്റിന് ജേക്കബ്ബ്, സേവ്യന്‍ പള്ളത്ത്, അനീഷ് ഇയ്യാല്‍, പ്രസന്ന ശശി, കെ.പി.ഉണ്ണികൃഷ്ണന്, മോര്‍ച്ച ജില്ലാപ്രസിഡണ്ടുമാരായ ജോണി പൊന്തൊക്കന്‍, പി.ഗോപിനാഥ്, സുനില്‍ജി മാക്കന്, ഉഷ അരവിന്ദ്, ശ്രീനിവാസന്, സംസ്ഥാനസമിതി അംഗം അഡ്വ. സുധീര്‍ബേബി, മോര്‍ച്ച സംസ്ഥാന നേതാക്കളായ കെ.പി.ജോര്‍ജ്ജ്, സി.പി.സെബാസ്റ്റ്യന്‍, പത്മിനി പ്രകാശന്, ഗോപാല്‍ജി വെളുത്തൂര്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: