കൊച്ചി : രണ്ടാം പാദത്തില്‍ കോര്പറേഷന് ബാങ്കിന്റെ അറ്റാദായത്തില്‍ 936.89 ശതമാനത്തിന്റെ വളര്‍ച്ച. കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ അറ്റാദായം 15.48 കോടി രൂപയായിരുന്നത് ഈ വര്‍ഷം 160.51 കോടിയായി കുതിച്ചുയര്‍ന്നു.
രണ്ടാം പാദത്തില്‍ മൊത്തം ബിസിനസ് മുന്‍ വര്‍ഷത്തേക്കാള്‍ 11.14 ശതമാനം വര്‍ധിച്ച് 327,294 കോടി രൂപയായി. നിക്ഷേപം 191,265 കോടി രൂപയാണ് (10.30 ശതമാനം വര്‍ധന). വായ്പ 12.36 ശതമാനം വര്‍ധിച്ച് 136,125 കോടി രൂപയായി. ചെറുകിട സേവിങ്സ് ബാങ്ക് – കറന്റ് അക്കൗണ്ട് നിക്ഷേപത്തില്‍ 11.05 ശതമാനം വളര്‍ച്ച അനുഭവപ്പെട്ടു.
മൊത്തം വരുമാനം 9.54 ശതമാനം വര്‍ധിച്ച് 5229.06 കോടി രൂപയായി. ബാങ്കിന്റെ ശാഖകളുടെ എണ്ണം ഇപ്പോള്‍ 2123 ആണ്. കഴിഞ്ഞ 6 മാസക്കാലത്ത് 102 ശാഖകള്‍ തുറന്നു. എറ്റിഎമ്മുകളുടെ എണ്ണം 2746 ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: