കൊല്ലം: ഡല്‍ഹി എസ്.ഒ.ആറിലെ അപാകതകള്‍ പരിഹരിക്കാന്‍ കോസ്റ്റ് ഇന്‍ഡക്സ് അനുവദിക്കുക, നിലവിലെ പിഡബ്ല്യുഡി റേറ്റില്‍ ടെന്‍ഡര്‍ ചെയ്യാന്‍ കോര്പ്പറേഷന് തയ്യാറാകുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കോര്പ്പറേഷന് കോണ്‍ട്രാക്ടേഴ്സ് ഫെഡറേഷന് നേതൃത്വത്തില്‍ ഇന്ന് കോര്പ്പറേഷന് പടിക്കല്‍ ധര്‍ണ നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഓരോ പ്രദേശത്തിന്റെയും വിലസൂചിക അനുസരിച്ചാണ് ടെണ്ടര്‍ നടപടികള്‍ സ്വീകരിക്കുന്നത്. കൊല്ലം ഒഴികെയുള്ള നാലു കോര്‍പ്പറേഷനുകളിലും ഇതു നിലവിലുണ്ട്. എന്നാല്‍ കൊല്ലം കോര്പ്പറേഷന് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുന്നില്ലെന്നു ‘ഭാരവാഹികള്‍ പറഞ്ഞു. രാവിലെ പത്തിനു ഡിസിസി പ്രസിഡന്റ് വി. സത്യശീലന് ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രീയ നേതാക്കള്‍ പ്രസംഗിക്കും. പത്രസമ്മേളനത്തില്‍ യൂണിറ്റ് ്രപസിഡന്റ് സജി ജി. നായര്‍,സെക്രട്ടറി ജെ. രാജന്, ജില്ലാ പ്രസിഡന്റ് വി. സുഗുണന്, ടി. വിജയകുമാര്‍, ബി. ബാബു ശ്യാം എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: