കൊല്ലം: ഒളിവിലായിരുന്ന മോഷണക്കേസിലെ പ്രതി പോലീസിന്റെ പിടിയിലായി. പാലയ്ക്കല്‍ പികെ ഹൗസില്‍ മന്ഷാദാ(35)ണ് കടയ്ക്കല്‍ പൊലീസിന്റെ പിടിയിലായത്.
1999ല്‍ കടയ്ക്കല്‍ പൊലീസ് സ്റ്റേഷന് അതിര്‍ത്തിയില്‍ നടന്ന നാലു മോഷണക്കേസുകളില്‍ പ്രതിയായിരുന്ന ഇയാള്‍ ഏറെ നാളായി ഒളിവിലായിരുന്നു.
മോഷണക്കേസുകളെ തുടര്‍ന്ന് വിദേശത്തേക്ക് കടന്ന പ്രതി കഴിഞ്ഞദിവസം അവധിക്ക് നാട്ടിലെത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പള്ളിക്കലിലെ ബന്ധുവീട്ടില്‍ നിന്നാണു മന്‍ഷാദിനെ പൊലീസ് പിടികൂടിയത്.
ചടയമംഗലം, കായംകുളം, ഹരിപ്പാട്, അഞ്ചല്‍, പുനലൂര്‍ സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ്. കടയ്ക്കല്‍ സിഐ ബി. ഹരികുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: