അഞ്ചാലുംമൂട്: ലക്ഷങ്ങള്‍ ബാങ്ക് ലോണ്‍ തരപ്പെടുത്തി കൊടുക്കും എന്ന് ധരിപ്പിച്ച് ആധാരം വാങ്ങി കോടികള്‍ തട്ടിപ്പു നടത്തിയ പ്രതിയെ അഞ്ചാലുംമൂട് എസ്ഐ രൂപേഷ് രാജിന്റെ നേതൃത്വത്തില്‍ പിടികൂടി. എറണാകുളം പത്തടിപ്പാത സ്കൈലൈന്‍ ഫഌറ്റില്‍ വാടകയ്ക്ക് താമസിക്കുന്ന അസീസിനെയാണ് അറസ്റ്റ് ചെയ്തത്. എസിപിയുടെ നിര്‍ദ്ദേശാനുസരണമായിരുന്നു അറസ്റ്റ് നടന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. തുടരന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് എസ്ഐ രൂപേഷ് രാജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: