കൊല്ലം: അഷ്ടമുടി കായലിലെ സ്വാഭാവിക മത്സ്യസമ്പത്തിന്റെയും അവയുടെ പ്രജനന മേഖലകളുടെയും സംരക്ഷണത്തിനായി കൂടുതല്‍ കണ്ടല്‍ തൈകള്‍ വച്ചുപിടിപ്പിക്കുന്ന പദ്ധതി- കണ്ടല്‍ വനവല്ക്കരണത്തിന്റെ ഉദ്ഘാടനം കൊല്ലം കോര്പ്പറേഷന് മൂന്നാം ഡിവിഷനില്‍ പത്ത് ഏക്കര്‍ മേഖലയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ജയമോഹന് നിര്‍വഹിച്ചു. ഫിഷറീസ് വകുപ്പിന്റെ ആയിരംതെങ്ങ് ഫാമില്‍ വളര്‍ത്തിയ നൂറുകണ്ടല്തൈകള് പ്രദേശത്ത് നട്ടു.
പദ്ധതിപ്രകാരം ഇവിടെ 10000 കണ്ടല്‍ തൈകള്‍ വച്ചുപിടിപ്പിച്ച് സംരക്ഷിക്കുവാനാണ് വകുപ്പ് ഉദ്ദേശിക്കുന്നത്. സ്വയംസഹായക സംഘങ്ങള്‍ക്ക് ഇതിനുള്ള പരിശീലനം നല്കി.
ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗങ്ങളായ അഡ്വ.സി.പി.സുധീഷ്കുമാര്‍, സഞ്ജയ്ഖാന്‍, എന്‍.ജഗദീശന്, പി.എസ്.പ്രദീപ്, കോര്പ്പറേഷന് കൗസിലര്‍മാരായ എസ്.മീനാകുമാരി, സ്റ്റാന്‍ലി വിന്‍സന്റ്, നിര്‍ദ്ദേശക സമിതി അംഗങ്ങളായ നെയ്തില്‍ വിന്‍സെന്റ്, എന്‍.എസ്.വിജയന്, സി.ആന്റണി, ടൈറ്റസ് ആന്റണി, തോമസ്, വി.കെ.മധുസൂദനന്, ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സുരേഷ്കുമാര്‍, ജെ.ശ്രീകുമാര്‍, എസ്.അനിത, അജീഷ് തങ്കപ്പന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: