കൊല്ലം: ബിജെപി മാര്‍ച്ചിന്റെ പേരില്‍ പോലീസ് ഒരുക്കിയ യുദ്ധസന്നാഹം പൊതുജനത്തെ ബുദ്ധിമുട്ടിച്ചു. തീര്‍ത്തും സമാധാനപരമായാണ് മാര്‍ച്ച് നടക്കുന്നതെന്ന് മുന്ധാരണയുണ്ടായിരുന്നിട്ടും ആയുധ സജ്ജരായി മണിക്കൂറുകള്‍ക്ക് മുമ്പേ പോലീസ് താലൂക്കോഫീസ് കയ്യടക്കിയിരുന്നു.
രാവിലെ മുതല്‍ താലൂക്കോഫീസിലെത്തിയ സ്ത്രീകളടക്കമുള്ള സാധാരണക്കാര്‍ക്ക് പിന്‍വാതിലിലൂടെ പോകാനാണ് പോലീസ് നല്കിയ നിര്‍ദ്ദേശം. താലൂക്കോഫീസിനുള്ളില് നില്ക്കുന്നവരോട്് ചോദ്യംചെയ്യലും പോലീസിന്റെ ഭാഗത്തുനിന്നുണ്ടായി. ജനങ്ങളെ ബുദ്ധിമുട്ടിച്ച് പോളീസ് നടത്തുന്ന ഇത്തരം പ്രകടനങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: