കൊല്ലം: വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ ബ്യൂറോ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി അഴിമതിനിരോധന നിയമത്തെ സംബന്ധിച്ച് ബോധവല്‍ക്കരണ ക്ലാസ് നടന്നു. ജനപ്രതിനിധികള്‍ക്കും ഉദേ്യാഗസ്ഥര്ക്കുംവേണ്ടി അഴിമതിനിരോധന നിയമവും നടപടിക്രമങ്ങളും, സര്‍ക്കാര്‍ഫണ്ടുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ എന്നീ വിഷയങ്ങളിലാണ് ബോധവല്‍ക്കരണ ക്ലാസ് നടന്നത്.
ജില്ലാ പഞ്ചായത്ത് ഹാളില്‍ എ.എ.അസീസ് എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്തുയര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ജനപ്രതിനിധികള്‍ക്കും ഉദേ്യാഗസ്ഥര്‍ക്കും സാധിക്കണമെന്ന് അദ്ദേഹം ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്ന ഫണ്ട് പൂര്‍ണമായും കാര്യക്ഷമമായും വിനിയോഗിക്കുന്നതിന് ജനപ്രതിനിധികള്‍ മുന്‍കയ്യെടുക്കണമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച പി.കെ.ഗുരുദാസന് എംഎല്‍എ നിര്‍ദ്ദേശിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ജയമോഹന്, വൈസ് പ്രസിഡന്റ് ജഗദമ്മ, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.രാജേന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.
തിരുവനന്തപുരം വിജിലന്‍സ് കോടതി അഡീഷണല്‍ ലീഗല്‍ അഡൈ്വസര്‍ ബിജു മനോഹര്‍, ലോക്കല്‍ ഫണ്ട് ഓഡിറ്റ് സീനിയര്‍ ഓഡിറ്റ് ഓഫീസര്‍ മുഹമ്മദ് സലീം എന്നിവര്‍ ക്ലാസെടുത്തു.
വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ ബ്യൂറോ ഡിവൈഎസ്പി ആര്. ജയശങ്കര്‍ സ്വാഗതവും വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ ബ്യൂറോ ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് സിനി ഡെന്നീസ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: