പരവൂര്‍: കലയ്ക്കോട് സിപിഐ ബ്രാഞ്ച് സമ്മേളനവുമായി ബന്ധപ്പെട്ട് ജി.എസ്.ജയലാല്‍ എംഎല്‍എയുടെയും കലയ്ക്കോട് ബാങ്ക് പ്രസിഡന്റ് സുഭാഷിന്റെയും നേതൃത്വത്തില്‍ നടന്ന പ്രകടനത്തില്‍ റോഡരികില്‍ നിന്ന യുവാക്കളെ മര്‍ദ്ദിച്ച് അവശരാക്കി.
പൂതക്കുളം കലയ്ക്കോട് മേഖലകളില്‍ ഒട്ടനവധി ചെറുപ്പക്കാര്‍ ആര്‍എസ്എസിന്റെ ശാഖകളില്‍ എത്തുന്നതില്‍ കലിപൂണ്ട സിപിഐ ജില്ലാകമ്മിറ്റി അംഗവും കലയ്ക്കോട് ബാങ്ക് പ്രസിഡന്റുമായ സുഭാഷിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘമാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്.
കലയ്ക്കോട് മേഖലകളിലെ പൊട്ടിപൊളിഞ്ഞ റോഡുകളോ അടിസ്ഥാനവികസന പ്രവര്‍ത്തനങ്ങളോ കണ്ടില്ലെന്ന് നടിക്കുന്ന എംഎല്‍എ ക്വട്ടേഷന്‍ സംഘങ്ങളുടെ മാഫിയാതലവനായി മാറിയിരിക്കുകയാണെന്ന് ബിജു സദാനന്ദന് കുറ്റപ്പെടുത്തി.
അണികളുടെ കൊഴിഞ്ഞുപോക്കില്‍ വിറളിപൂണ്ടാണ് സുഭാഷിന്റെ നേതൃത്വത്തിലുള്ള അക്രമികള്‍ കലയ്ക്കോട് പ്രദേശത്തെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നത്. എംഎല്‍എയ്ക്കും ബാങ്ക് പ്രസിഡന്റിനുമെതിരെ പോലീസ് ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും അല്ലെങ്കില്‍ ശക്തമായ സമരമുറകള്‍ക്ക് ആഹ്വാനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: