പരവൂര്‍: പരവൂരിലും പ്രദേശങ്ങളിലും അനധികൃത മതപരിവര്‍ത്തനം വ്യാപകമാകുന്നു. എസ്എന്‍വി സ്കൂളിനുപിറകില് റെയില്‍വേ ട്രാക്കിനുസമീപമുള്ള വീട്ടില്‍ മതപരിവര്‍ത്തനം നടക്കുന്നുവെന്ന് പരാതി. കഴിഞ്ഞദിവസം ഇവിടെ പ്രാര്‍ത്ഥനയ്ക്ക് മൈക്ക് അനുമതിക്കായി അപേക്ഷ നല്‍കിയിരുന്നു.
എന്നാല്‍ ഹൈന്ദവസംഘടനകളുടെ എതിര്‍പ്പ് ഉണ്ടാകുമെന്ന ഭയത്താല്‍ പോലീസ് അനുമതി നിഷേധിച്ചു. അതേസമയം പ്രാര്‍ത്ഥനയ്ക്കും മതപരിവര്‍ത്തനത്തിനും പരവൂര്‍ പോലീസ് കാവല്‍ നിന്നത് ഏറെ വിമര്‍ശനത്തിന് വഴിതെളിച്ചു. പാസ്റ്റര്‍ തോമസ് ചെറിയാനും പരവൂര്‍ ഫയര്‍ഫോഴ്സിലെ ഒരു ഉദ്യോഗസ്ഥനും പരവൂര്‍ പൊഴിക്കര റോഡില്‍ പ്രവര്‍ത്തിക്കുന്ന ഒരു ട്രാവല്‍ ഉടമയുമാണ് മതപരിവര്ത്തനകേന്ദ്രങ്ങള്ക്ക് ചുക്കാന്‍ പിടിക്കുന്നത്.
നിര്‍ധനരായ ഹിന്ദുക്കളെ സമ്പത്ത് നല്കി പ്രേരിപ്പിച്ചാണ് മതപരിവര്‍ത്തനം നടത്തുന്നത്. പരവൂര്‍ കോട്ടപ്പുറം എല്‍പി സ്കൂളാണ് രാവിലെ മുതല്‍ കൊല്ലത്തു നിന്നുള്ള ചില പാസ്റ്റര്‍മാരുടെ നേതൃത്വത്തില്‍ തലയില്‍ കൈവച്ച് പ്രാര്‍ത്ഥനയും രോഗശാന്തി ശുശ്രൂഷയും എന്ന തട്ടിപ്പിന് വേദിയാക്കിയത്. ഇത്തരം തട്ടിപ്പുകാര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് ഹിന്ദുഐക്യവേദി ആവശ്യപ്പെട്ടു.
മതപരിവര്‍ത്തന കേന്ദ്രത്തിലേക്ക് ഹിന്ദുഐക്യവേദി പ്രതിഷേധമാര്‍ച്ച് നടത്തി. ആര്‍എസ്എസ് മഹാനഗര്‍ സമ്പര്‍ക്കപ്രമുഖ് എസ്. ജഗദീഷ് ഉദ്ഘാടനം ചെയ്തു. ബിജെപി മണ്ഡലം പ്രസിഡന്റ് എസ്.സുനില്‍കുമാര്‍, ഹിന്ദുഐക്യവേദി മേഖലാസെക്രട്ടറി ബിജു സദാനന്ദന്, നഗര്‍കാര്യവാഹ് അനൂപ് പൂതക്കുളം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: