അബുജ: നൈജീരിയയില്‍ സ്കൂളില്‍ അസംബ്ലി നടക്കുന്നതിനിടെയുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 47 കുട്ടികള്‍ കൊല്ലപ്പെട്ടു. 79 പേര്‍ക്ക് പരിക്കേറ്റു.
വടക്ക് കിഴക്കന്‍ നൈജീരിയയിലെ പോട്ടിസ്കും പട്ടണത്തിലെ ബോയ്സ് സയന്‍സ് ആന്‍ഡ് ടെക്നിക്കല്‍ സ്കൂളിലാണ് സ്ഫോടനം നടന്നത്.
സ്കൂള്‍ യൂണിഫോമിലെത്തിയ ചാവേറാണ് സ്ഫോടനം നടത്തിയത്. പരിക്കേറ്റവരെ പോട്ടിസ്കും പ്രദേശത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാവിലെ എട്ടു മണിയോടെയാണ് സംഭവം. ബോക്കോ ഹറാം തീവ്രവാദികളാണ് അക്രമത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: