ഗുരുവായൂര്‍: ഗുരുവായൂരില്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്ക്കൂള് ജംങ്ഷനില്‍ നഗരസഭ ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മ്മിച്ച അലങ്കാര കമാനവും, ടൈല്‍ വിതാനവും പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് പി.ഡബഌയു.ഡി അധികൃതര്‍ നഗരസഭയ്ക്ക് നോട്ടീസ് നല്കി. പി.ഡബഌയു.ഡിയുടെ അനുമതിയില്ലാതെ പി.ഡബഌയു.ഡി റോഡും, കാനയും കയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയതിനെ തുടര്‍ന്നാണ് നഗരസഭ സെക്ക്രട്ടറിയ്ക്ക് പി.ഡബഌയു.ഡി പൊളിച്ചു നീക്കാന്‍ നോട്ടീസ് നല്‍കിയത്.
അലങ്കാര കമാനവും ടൈല്വിഥാനവും ഒരുക്കിയത് നഗരസഭ കൗണ്‍സില്‍ അറിയാതെയാണെന്നതും മറ്റൊരു വിവാദത്തിന് വഴിവെച്ചിട്ടുണ്ട്. ഇതിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിഷയം ഇന്നത്തെ കൗണ്‍സിലാണ് ആദ്യമായി ചര്‍ച്ചക്കെത്തുന്നത്. നഗരസഭ കൗണ്‍സിലിനെ നോക്കുകുത്തിയായി ഇത്തരം തീരുമാനമെടുത്ത നഗരസഭ ഭരണ നേതൃത്വത്തിന്റെയും, നഗരസഭ സെക്രട്ടറിയുടേയും നടപടി മുനിസിപ്പല്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് വിലയിരുത്തപ്പെടുന്നു. നഗരസഭ കൗണ്‍സില്‍ തീരുാനിക്കാത്തതും, പി.ഡബഌയു.ഡി പൊളിച്ചു നീക്കാന്‍ ആവശ്വപ്പെട്ടതുമായ പദ്ധതി ഇന്ന് ഉദ്ഘാടനം ചെയ്യാനുള്ള നഗരസഭ ഭരണപക്ഷത്തിന്റെ തീരുമാനം വലിയ ഒച്ചപ്പാടിന് വഴിവെച്ചേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: