പത്തനാപുരം: നഗരത്തിലെ ഗതാഗതകുരുക്കിന് ഇനിയും പരിഹാരമാകുന്നില്ല. പൊതുജനം ദുരിതത്തില്‍. ഗതാഗതപ്രശ്നപരിഹാരത്തിനായി വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തിയെങ്കിലും ആറുമാസം മാത്രമേ ആയുസുണ്ടായിരുന്നുള്ളൂ. പത്തനാപുരം ഗ്രാമപഞ്ചായത്ത് കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ വണ്‍വേ സംവിധാനം അധികൃതരുടെ അനാസ്ഥമൂലമാണ് താറുമാറായത്.
കല്ലുംകടവ് മുതല്‍ നെടുംമ്പറമ്പ് വരെയുള്ള ഒരു കിലോമീറ്റര്‍ ദൂരം കടക്കാന്‍ ചുരുങ്ങിയത് അരമണിക്കൂറെങ്കിലും വേണ്ടിവരും. നഗരത്തിലെ ഓഡിറ്റോറിയങ്ങളില്‍ വിവാഹം കൂടി ഉണ്ടെങ്കില്‍ പിന്നെ പറയണ്ട. ഗതാഗതനിയന്ത്രണത്തിനായി ആകെയുള്ളത് നാല് ഹോം ഗാര്‍ഡുകളുടെ സേവനം മാത്രമാണ്. ഇവര്‍ക്ക് എല്ലായിടത്തും എത്തിച്ചേരാനും സാധിക്കുന്നില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ മുമ്പൊക്കെ പോലീസിന്റെ സേവനം ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അവരെയും കാണാറില്ല.
മണ്ഡലകാലത്തിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഗതാഗതനിയന്ത്രണത്തിന് വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ അയ്യപ്പന്മാര് പത്തനാപുരത്തെ ഗതാഗതകുരുക്കുകളില്പ്പെട്ടുപോകും എന്ന കാര്യത്തില്‍ സംശയം വേണ്ട. നഗരത്തിലെ വ്യാപാരസ്ഥാപനങ്ങള്‍ക്ക് മുമ്പിലെ അനധികൃത വാഹനപാര്ക്കിംഗാണ് പ്രധാന കാരണം.
ഇത്തരം സാഹചര്യങ്ങളില്‍ പോലീസിന്റെ സേവനം കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. മണ്ഡലകാലത്ത് ദിനംപ്രതി നൂറുകണക്കിന് അയ്യപ്പന്മാര് ഇതുവഴി കടന്നുപോകുമ്പോഴും ഒരു ഇടത്താവളസൗകര്യം പോലും ഒരുക്കാത്ത സ്ഥലം എംഎല്‍എയും ഗ്രാമപഞ്ചായത്തും ട്രാഫിക് നിയന്ത്രണത്തിന് എന്ത് സംവിധാനം ഒരുക്കുമെന്ന് കാത്തിരുന്ന് കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: