ചേര്‍ത്തല: ചേര്‍ത്തല താലൂക്ക് നായര്‍ മഹാസമ്മേളനം ചരിത്രസമ്മേളനമാക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 29ന് ദേവീക്ഷേത്ര മൈതാനിയില്‍ നടക്കുന്ന സമ്മേളനം ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തിന്റെ തയ്യാറെടുപ്പുകള്‍ക്കായി നടന്ന പ്രവര്‍ത്തക സമ്മേളനത്തില്‍ താലൂക്ക് യൂണിയന് പ്രസിഡന്റ് കെ. പങ്കജാക്ഷപ്പണിക്കര്‍ അദ്ധ്യക്ഷത വഹിച്ചു. കരയോഗം ഭാരവാഹികള്‍, യൂണിയന്, ഇലക്ടറോള്‍ പ്രതിനിധികള്‍, വനിതാസമാജം, സ്വാശ്രയസംഘം ഭാരവാഹികള്‍ എന്നിവര്‍ സമ്മേളത്തില്‍ പങ്കെടുത്തു.
താലൂക്കിലെ 75 കരയോഗങ്ങളും സമ്മേളനത്തിന് മുന്നോടിയായി അലങ്കരിക്കും. സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം 26ന് തെക്കന്‍ മേഖലയിലുള്ള കരയോഗങ്ങളിലും, 27ന് വടക്കന്‍ മേഖലയിലെ കരയോഗങ്ങളിലും ശതാബ്ദി വിളംബരജാഥ നടത്താന്‍ യോഗത്തില്‍ തീരുമാനമായി. എല്ലാ വീടുകളിലും സന്ദര്‍ശനം നടത്തി ശതാബ്ദി സന്ദേശം എത്തിക്കാനും 23ന് മുമ്പായി എല്ലാ കരയോഗങ്ങളിലെയും ശതാബ്ദി സമ്മേളനങ്ങള്‍ പൂര്‍ത്തീകരിക്കാനും തീരുമാനിച്ചു.
യൂണിയന് സെക്രട്ടറി ബി. ഗോപാലകൃഷ്ണന് നായര്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. എസ്. മുരളീകൃഷ്ണന്, ജി. രാജശേഖരന് നായര്‍, സി.ബി. മോഹനന് നായര്‍, കെ. സരോജിനിയമ്മ, എന്‍. മാധവിയമ്മ, കെ.ജി. ചിന്താര്‍മണി, എസ്. ജയകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: