അമ്പലപ്പുഴ: അമ്പലപ്പുഴയിലെ പോസ്റ്റ് ഓഫീസുകളില്‍ തപാല്‍ കവറുകള്‍ ലഭിക്കാനില്ല. ജീവനക്കാരുടെ ഒത്തുകളിയെന്ന് ആക്ഷേപം. അമ്പലപ്പുഴ, തകഴി പ്രദേശങ്ങളില്‍ ഇതിന്റെ വിതരണം നിലച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞു. ഇക്കാരണത്താല്‍ അഞ്ച് രൂപ പോസ്റ്റ് കവറിന് ചെലവാകുന്ന സ്ഥാനത്ത് ഉപഭോക്താവിന് എട്ട് രൂപയ്ക്ക് മുകളില്‍ മുടക്കേണ്ടി വരുന്നതായും പറയുന്നു. അഞ്ച് രൂപ സ്റ്റാമ്പുകളും ചില പോസ്റ്റ് ഓഫീസുകളില്‍ നിന്നും അപ്രത്യക്ഷമായിട്ടുണ്ട്. എന്നാല്‍ ഇത്രയും ഗൗരവമായ സംഭവത്തിന് അധികൃതര്‍ ഇതിന് പരിഹാരം കാണാത്തത് ഒത്തുകളിയുടെ ഭാഗമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. നിലവില്‍ ഇത്തരത്തില്‍ കവറുകളും സ്റ്റാമ്പും വില്‍പ്പന നിര്‍ത്തുന്നതോടെ പോസ്റ്റ് ഓഫീസില്‍ പോസ്റ്റുമാന്മാര് ഉള്‍പ്പെടെയുള്ളവരുടെ ജോലിഭാരം കുറയ്ക്കാമെന്നും ഇതുവഴി സ്വകാര്യ കൊറിയര്‍ സര്‍വീസുകാരെ സഹായിക്കാമെന്നുമാണ് വകുപ്പിലെ ഉന്നതരുടെ സമീപനമെന്നുമാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: