പാലക്കാട്: അട്ടപ്പാടി വിഷയത്തില്‍ സമരം ചെയ്യാന്‍ സിപിഎം-സിപിഐ മത്സരം. നാളെ സിപിഎം നേതാവും എംപിയുമായ എം.ബി. രാജേഷ് നിരാഹാര സമരം തുടങ്ങാനിരിക്കെ ഇന്ന് ഉച്ചക്ക് 12ന് അഗളിയില്‍ സിപിഐയുടെ നേതൃത്വത്തില്‍ നിരാഹാരം ആരംഭിക്കും.
വര്‍ഷങ്ങളായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അട്ടപ്പാടിയോടു കാണിക്കുന്ന അവഗണനക്കെതിരെ ആദിവാസി മഹാസഭാ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ജില്ലാ പഞ്ചായത്തംഗവുമായ ഈശ്വരീരേശന് തുടങ്ങുന്ന നിരാഹാരസമരം സിപിഐ ദേശീയ കൗണ്‍സില്‍ അംഗം ബിനോയ് വിശ്വം ഉച്ചക്ക് 12ന് ഉദ്ഘാടനം ചെയ്യും.
അട്ടപ്പാടിയില്‍ കോട്ടത്തറ ആശുപത്രിക്കുമുന്നിലും തുടര്‍ന്നും സിപിഐ നടത്തിയ സമരത്തെ സര്‍ക്കാര്‍ ഗൗരവമായി കാണാത്തതില്‍ പ്രതിഷേധിച്ചാണ് ഈശ്വരീരേശന് നിരാഹാരം അനുഷ്ഠിക്കേണ്ടിവന്നതെന്ന് സി പി ഐ ജില്ലാ സെക്രട്ടറി കെ പി സുരേഷ്രാജ് അറിയിച്ചു. അട്ടപ്പാടിയില്‍ മരിച്ചുവീണ നവജാത ശിശുക്കളുടെ രക്ഷിതാക്കള്‍ക്ക് ധനസഹായം നല്കിയ ഏക രാഷ്ട്രീയ പാര്‍ട്ടി സി പി ഐ ആയിരുന്നുവെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.
അട്ടപ്പാടിയോട് സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 10 മുതല്‍ അഗളിയില്‍ നിരാഹാരസമരം ആരംഭിക്കുമെന്ന് എം.ബി. രാജേഷ് എംപി കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: