തൃശൂര്‍: നെടുപുഴ എസ്എന്‍ കോളനിയില്‍ തൃശൂര്‍ വെസ്റ്റ് സിഐയുടെയും എസ്സി എസ്ടി മോണിറ്ററിങ്ങ് കമ്മിറ്റിയുടേയും നേതൃത്വത്തില്‍ ബോധവത്കരണ സന്ദര്‍ശനം നടത്തി. ഗുണ്ടാനേതാവ് കടവി രഞ്ജിത്തിന്റെ താവളമായ ഈ കോളനിയില്‍ നിന്നും ഇയാളെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
മദ്യത്തിനും മയക്കുമരുന്നിനെതിരെയും അക്രമപ്രവര്‍ത്തനങ്ങള്‍ തടയുന്നത് സംബന്ധിച്ചും പോലീസ് സംഘങ്ങള്‍ വീടുകള്‍ സന്ദര്‍ശിച്ച് ബോധവത്കരണം നടത്തി. എന്തെങ്കിലും അനിഷ്ട സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ പോലീസിനെ വിവരം അറിയിക്കണമെന്നും ഗുണ്ട കടവിരഞ്ജിത്തിന് യാതൊരുവിധ സഹായങ്ങളും നല്‍കരുതെന്നും പോലീസ് നിര്‍ദ്ദേശിച്ചു. ഈ കോളനിയില്‍ നിന്നാണ് കഴിഞ്ഞ ദിവസം ഗുണ്ടാനേതാവിന് സഹായം നല്കിയ നാലുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
ഇതിനെത്തുടര്‍ന്നാണ് തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ജേക്കബ് ജോബ് ഐപിഎസ്സിന്റെ നിര്‍ദ്ദേശാനുസരണം വെസ്റ്റ് സിഐ ടി.ആര്.രാജേഷ്, നെടുപുഴ എസ്ഐ വേലായുധന്, എഎസ്ഐ പോളി, സീനിയര്‍ സിപിഓമാരായ ജയനാരായണന്‍, സുഭാഷ്, ബിനോജ്, എസ്സി എസ്ടി മോണിറ്ററിങ്ങ് കമ്മിറ്റി അംഗങ്ങളായ ദാമോദരന്‍, കെ.എ.സുബ്രഹ്മണ്യന്, ശ്രീധരന്, അമൃതകുമാരി, പ്രഭാകരന്, വേലായുധന്, അയ്യപ്പന്, ശശിധരന്, സുനില്‍, വസന്തന് എന്നിവരും എസ്സി എസ്ടി പ്രമോട്ടര്‍മാരായ നിമി, ലത, ദുര്‍ഗാദേവി, ശ്രുതി വിജേഷ്, ജയ എന്നിവരുടെ നേതൃത്വത്തിലാണ് വീടുകളില്‍ കയറി ബോധവത്കരണം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: