തൊടുപുഴ : ഭാരതത്തിന്റെ സാസ്കാരിക മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിദ്യാഭ്യാസമാണ് ആവശ്യമെന്ന് വനിതാകമ്മീഷന് അംഗം ഡോ. ജെ. പ്രമീളാദേവി അഭിപ്രായപ്പെട്ടു. ഭാരതീയ വിദ്യാനികേതന്‍ തൊടുപുഴ മേഖലാ മാതൃസംഗമം ഇ.എ.പി. ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡോ. പ്രമീളാദേവി. വളരുന്ന തലമുറയില്‍ കാണുന്ന കുറ്റവാസനകളും അസാന്മാര്ഗ്ഗികപ്രവര്ത്തികളും ഇല്ലാതാക്കുവാന്‍ മൂല്യബോധമുള്ള സമൂഹസൃഷ്ടിയാണ് ആവശ്യം. കുട്ടികളെ ദിശാബോധമുള്ളവരാക്കി നന്മയിലേക്ക് നയിക്കുവാനുള്ള കടമ അമ്മമാര്‍ക്കാണെന്നും ഇതിന് വേണ്ടതായ കുടുംബ അന്തരീക്ഷം സൃഷ്ടിക്കുവാന്‍ കഴിയണമെന്നും അവര്‍ പറഞ്ഞു. ഒരു കുട്ടിയും ചീത്തയായിട്ടല്ല ജനിക്കുന്നത്. ഇവരെ നന്മയിലേക്കും തിന്മയിലേക്കും തിരിച്ചുവിടുന്നത് നമ്മള് തന്നെയാണ്. കുട്ടികളുടെ എല്ലാ പ്രവര്‍ത്തികളും സസൂക്ഷ്മം നിരീക്ഷിച്ച് അവരെ സ്നേഹത്തിലൂടെ നന്മയുള്ളവരാക്കി തീര്‍ക്കുവാന്‍ ഓരോ മാതാക്കള്‍ക്കും കഴിയണമെന്നും പ്രമീളാദേവി അഭിപ്രായപ്പെട്ടു. മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ സാസ്കാരിക മൂല്യം പകര്ന്നുനല്കുന്ന വിദ്യാനികേതന്റെ പ്രവര്‍ത്തനത്തേയും ഡോ. പ്രമീളാദേവി പ്രകീര്‍ത്തിച്ചു. അഖില ഭാരതീയ സീമാ ജാഗരണ്‍ മഞ്ച് ദേശീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന്, ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന സംഘടനാ കാര്യദര്‍ശി എ.സി. ഗോപിനാഥ്, സംസ്ഥാന ഉപാദ്ധ്യക്ഷ ഡോ. സുമതി ഹരിദാസ്, ജില്ലാ അദ്ധ്യക്ഷന്‍ കെ.എന്‍. വിജയന്, ചെങ്ങമനാട് സരസ്വതി വിദ്യാനികേതന്‍ പ്രിന്‍സിപ്പാള്‍ ഷൈലജ ദിലീപ്, തൊടുപുഴ സരസ്വതി വിദ്യാഭവന് പ്രിന്‍സിപ്പാള്‍ കെ.എം. ശ്രീലത, മാതൃസമിതി സെക്രട്ടറി തങ്കമണി രാജന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: