തൃശൂര്‍: കേരളാ സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസിനെ എല്ലാ വിഭാഗം ജനങ്ങളുടെയും ധനകാര്യ ഇടപാട് സ്ഥാപനമാക്കി വളര്‍ത്തിക്കൊണ്ടുവരാന്‍ ജീവനക്കാരോട് ചെയര്മാന് പി.ടി.ജോസ് അഭ്യര്‍ത്ഥിച്ചു. കെ.എസ്.എഫ്. ഇയുടെ 46-ാം ജന്മദിനാചരണത്തിന്റെ ഭാഗമായി നടന്ന സമ്മേളനത്തില്‍ ജീവനക്കാര്‍ക്ക് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തതിനു ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
505 ശാഖകളിലും ഹെഡ് ഓഫീസിലും ജീവനക്കാര്‍ പ്രതിജ്ഞയെടുത്തു. 2 ലക്ഷം രൂപ മൂലധനമായി ആരംഭിച്ച കെ.എസ്.എഫ്.ഇ ഇന്ന് 310 കോടി രൂപ മൂലധനവും 6000 ജീവനക്കാരും 505 ശാഖകളുമായി വളര്‍ന്ന് കഴിഞ്ഞു. ടേണോവര്‍ 24000 കോടിയായി. സംസ്ഥാന ട്രഷറിയില്‍ 2455 കോടിയുടെ നിക്ഷേപവുമുണ്ട്. കമ്പനിയുടെ ഇടപാടുകാര്‍ 32 ലക്ഷവും ലാഭം 178 കോടിയുമായി ഉയര്‍ന്നു – ചെയര്മാന് ചൂണ്ടിക്കാട്ടി.
മാനേജിംഗ് ഡയറക്ടര്‍ പി.രാജേന്ദ്രന്, ഡയറക്ടര്‍ ബോര്‍ഡംഗങ്ങളായ പാപ്പനംകോട് ശ്രീനി, ജസ്റ്റിന് ജോണ്‍, പി.എ. ഷൈല, തിരുവനന്തപുരം റീജിയണല്‍ മാനേജര്‍ രാജചന്ദ്രന് നായര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. എസ്. ഹരി നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: