പരവൂര്‍: ഭാരതീയവിദ്യാനികേതന്‍ പത്താമത് സ്കൂള്‍ കലോത്സവത്തിന് 29ന് പരവൂര്‍ വ്യാസവിദ്യാമന്ദിര്‍ സ്കൂള്‍ ആതിഥ്യം വഹിക്കും. എസ്എന്‍വിആര്‍സി ബാങ്ക് ഓഡിറ്റോറിയമാണ് പ്രധാന വേദി. സ്റ്റേജിതര മത്സരങ്ങള്‍ 22ന് പുതിയകാവ് സെന്‍ട്രല്‍ സ്കൂളില്‍ നടത്തുവാന്‍ വ്യാസവിദ്യാമന്ദിര്‍ സ്കൂള്‍ കൂടിയ സ്വാഗതസംഘ രൂപീകരണയോഗത്തില്‍ തീരുമാനിച്ചു.
ജില്ലയിലെ 10 വിദ്യാലയങ്ങളില്‍ നിന്നും എല്‍പി, യുപി, എച്ച്എസ് വിഭാഗങ്ങളിലായി അഞ്ഞൂറിലധികം കലാപ്രതിഭകള്‍ നൂറോളം മത്സര ഇനങ്ങളില്‍ മാറ്റുരയ്ക്കും.
യോഗത്തില്‍ വിദ്യാലയസമിതി പ്രസിഡന്റ് പ്രസന്നകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഭാരതീയ വിദ്യാനികേതന്‍ ജില്ലാസംയോജകന്‍ ആര്. ഹൃഷികേശന്‍, ആര്‍എസ്എസ് മഹാനഗര്‍ വ്യവസ്ഥാപ്രമുഖ് എസ്. ജഗദീശ്, ജില്ലാസമിതിയംഗം എന്‍.ജി. അമര്‍നാഥ് എന്നിവര്‍ സംസാരിച്ചു.
കലോത്സവത്തിന്റെ വിജയത്തിനായി അഡ്വ.വി. കൃഷ്ണചന്ദ്രമോഹന്‍, പി. മോഹനകുറുപ്പ്, പ്രൊഫ.ജി. ശാന്തകുമാരി എന്നിവര്‍ രക്ഷാധികാരികളായി സ്വാഗതസംഘം രൂപീകരിച്ചു.
പ്രസന്നകുമാര്‍ (ജനറല്‍കണ്‍വീനര്‍), എന്‍.ജി. അമര്‍നാഥ് (പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍), എം.മണികണ്ഠന് (കലോത്സവ പ്രമുഖ്), മോഹനന് (സെക്രട്ടറി), ജെ.സാജന് (ട്രഷറര്‍), എസ്.കെ. ഉദയകുമാര്‍, സുനില്‍കുമാര്‍, കെ.ആര്. രവി, ഗോപാലകൃഷ്ണകുറുപ്പ്, മുരുകന്, മനോഹരന് (വിവിധ വകുപ്പുകളുടെ കണ്‍വീനര്‍മാര്‍), എ.ജി. ശ്രീകുമാര്‍ (ജില്ലാ കാര്യദര്‍ശി), സി.വിജയകുമാര്‍ (സഹകാര്യദര്‍ശി), ജി.എസ്.രാജേഷ് (ജില്ലാ ഉപാധ്യക്ഷന്‍), ആര്.ഹൃഷികേശന്‍ (ജില്ലാ സംയോജകന്‍) ഉപദേശകസമിതി അംഗങ്ങള്‍ എന്നിവരാണ് ഭാരവാഹികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: