കൊല്ലം: ആര്.ശങ്കറിന്റെ 42-ാം ചരമവാര്‍ഷികദിനത്തോടനുബന്ധിച്ച് എസ്എന്‍ഡിപി യോഗം കൊല്ലം യൂണിയന്റെ ആഭിമുഖ്യത്തില്‍ അനുസ്മരണസമ്മേളനം നടന്നു. താലൂക്ക് യൂണിയന് പ്രസിഡന്റ് മോഹന്‍ശങ്കര്‍ ഭദ്രദീപം തെളിയിച്ചു.
യോഗത്തില്‍ യൂണിയന് സെക്രട്ടറി എന്‍. രാജേന്ദ്രന്, വൈസ്പ്രസിഡന്റ് അഡ്വ. രാജീവ് കുഞ്ഞുകൃഷ്ണന്‍, അസിസ്റ്റന്റ് സെക്രട്ടറി എ.ഡി. രമേഷ്, യോഗം ബോര്‍ഡ് മെമ്പര്‍മാരായ ഉളിയക്കോവില്‍ ശശി, അഡ്വ.കെ. ധര്മ്മരാജന്, മെമ്പര്‍മാരായ ഇരവിപുരം സജീവന്, അഡ്വ.എസ്. ഷേണാജി, ജി. രാജ്മോഹന്‍, കൗണ്‍സിലര്‍മാരായ ബി. വിജയകുമാര്‍, പുണര്‍തം പ്രദീപ്, ബി.പ്രതാപന്, എസ്. സുധീര്‍, ഷാജി ദിവാകര്‍, ജി.ഡി. രാഖേഷ്, ആര്‍ഡിസി പ്രസിഡന്റ് മഹിമ അശോകന്, വനിതാസംഘം യൂണിയന് ഭാരവാഹികളായ ഡോ. സുലേഖ, ഷീല നളിനാക്ഷന്, ഡോ. മേഴ്സി ബാലചന്ദ്രന്, ശാന്തിനി ശുഭദേവന്, സരസമ്മ.ജെ, ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍മാരായ കോതേത്ത് ശശി, പി.വി. ശശിധരന്, അഡ്വ. നളിനാക്ഷന്, അമര്‍ദത്ത്, ജെ.ബേബി, വേണുഗോപാല്‍.ജി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: