കരിക്കോട്: നൂറ്റാണ്ടുകള്‍ പഴക്കമുള്ള ദേവീക്ഷേത്രം തകര്‍ക്കാന്‍ മതതീവ്രവാദികളുടെ ശ്രമം. കരിക്കോട് അമ്മന്‍കോവില്‍ ക്ഷേത്രത്തിനും പ്രദേശത്തെ ഹൈന്ദവകുടുംബത്തിനുമെതിരെയാണ് മതതീവ്രവാദികളുടെ ഗൂഢാലോചന നടക്കുന്നത്. ജില്ലാ ആശുപത്രിയില്‍ നിന്നും വിരമിച്ച ഡോക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് ആരോപണമുയര്‍ന്നു കഴിഞ്ഞു.
ക്ഷേത്രത്തില്‍ നടന്ന ദേവപ്രശ്നവിധിപ്രകാരം പൂജാകാര്യങ്ങളും പുനരുദ്ധാരണവും നടന്നുകൊണ്ടിരിക്കുകയാണ്. ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ കഴിഞ്ഞപ്പോഴാണ് ക്ഷേത്രനിര്‍മ്മാണം അനധികൃതമാണെന്ന് കാട്ടി സ്റ്റേ ഓര്‍ഡര്‍ വാങ്ങിയിരിക്കുന്നത്. ഒരു കൂട്ടം മതതീവ്രവാദികളാണ് ഇതിനുപിന്നിലെന്ന് സൂചനയുണ്ട്. ക്ഷേത്രത്തിന് തൊട്ടടുത്ത് മുസ്ലീങ്ങള്‍ മാത്രമാണ് താമസിക്കുന്നത്.
ഇവിടുത്തെ ഏകഹൈന്ദവ കുടുംബത്തെയും ക്ഷേത്രത്തെയും ഇല്ലാതാക്കാന്‍ വ്യാപകശ്രമങ്ങളാണ് നടക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
അമ്മന്‍കോവില്‍ ക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. തൃപ്പനയം ദേവിക്ഷേത്രത്തിലെ പ്രധാന കരകളിലൊന്നിലാണ് ദേവിക്ഷേത്രം സ്ഥിതിചെയ്യുന്നത്.
തൃപ്പനയം ദേവീക്ഷേത്രത്തിലെ ഉത്സവവിളക്കറിയിപ്പുമായി അമ്മന്‍കോവില്‍ ക്ഷേത്രത്തിന് ബന്ധമുണ്ട്. ക്ഷേത്രത്തില്‍ നിന്നും പുറപ്പെടുന്ന വിളക്കറിയിപ്പ് സംഘം കരിക്കോട് കരയിലെത്തി അമ്മന്‍കോവില്‍ ക്ഷേത്രത്തില്‍ വിശ്രമിക്കും. തുടര്‍ന്നാണ് മറ്റ് കരകളിലേക്ക് പ്രവേശിക്കുന്നത്.ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി തെക്കടം സുദര്ശനന്, ആര്‍എസ്എസ് മഹാനഗര്‍ ബൗദ്ധിക്ക് പ്രമുഖ് കാ.നാ. അഭിലാഷ് തുടങ്ങിയവര്‍ പ്രദേശം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: