കൊട്ടാരക്കര: അന്തമണില്‍ സിപിഎം കണ്ണൂര്‍ മോഡല്‍ കലാപത്തിന് ശ്രമം തുടങ്ങി. അക്രമത്തില്‍ പരിക്കേറ്റ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്തമണ്‍ പണ്ടാരവിള വീട്ടില്‍ സനല്‍(22), വാലുതുണ്ടില്‍ വീട്ടില്‍ സുമേഷ്(25) എന്നിവരാണ് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞദിവസം രാത്രി 9 മണിയോടെയാണ് സംഭവം.
മൈക്കാട് പണി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സനലിനെ പെരുമുട്ടത്ത് കാവിന് സമീപംവച്ച് സിപിഎമ്മുകാരായ സുമേഷ്, രാജീവ് എന്നിവരുടെ നേതൃത്വത്തില്‍ എഴംഗസംഘം മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ സനലിന്റ നിലവിളികേട്ട് ആശ്രയയില്‍ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന സുമേഷ് ഓടിയെത്തിയപ്പോള്‍ ഇയാളെയും സംഘം അടിച്ച് വീഴ്ത്തി. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് അക്രമിസംഘത്തില്‍ നിന്നും രക്ഷിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനു ശേഷം പലവീടുകളിലും എത്തി അക്രമിസംഘം ഭീഷണിപ്പെടുത്തി. മക്കളെ ആര്‍എസ്എസിന്റ ശാഖയില്‍ വിട്ടാല്‍ കൊന്ന് കളയുമെന്നായിരുന്നു ഭീഷണി. ജീവനില്‍ കൊതിയുണ്ടങ്കില്‍ സിപിഎമ്മില്‍ ചേരണമെന്ന് ആക്രോശം മുഴക്കിയാണ് സംഘം സ്ഥലംവിട്ടത്. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഘര്‍ഷത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അന്തമണ്‍ വാര്‍ഡ് സിപിഎമ്മില്‍ നിന്ന് ബിജെപി പിടിച്ചെടുത്തിരുന്നു. അന്നുമുതല്‍ സിപിഎം അക്രമത്തിന് പലതവണ ശ്രമം നടത്തുകയും പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കയും ചെയ്തുവരികയാണ്.
സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് ബിജെപി യില്‍ നിന്ന് കുറെ പ്രവര്‍ത്തരെ ഇതിനിടെ പാര്‍ട്ടി പുറത്താക്കിയിരുന്നു. ഇവരെ മുന്നില്‍ നിര്‍ത്തിയാണ് അക്രമ പരമ്പരകള്‍ക്ക് സിപിഎം ഇപ്പോള്‍ നേതൃത്വം നല്‍കുന്നത്. ഇവരെ ഉപയോഗിച്ച് നിരന്തരം അക്രമം അഴിച്ചുവിട്ടും കള്ളക്കേസില്‍ കുടുക്കിയും പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച് ബിജെപിയുടെയും ആര്‍എസ്എസിന്റേയും ജനകീയ അടിത്തറ തകര്‍ക്കുകയാണ് ലക്ഷ്യം.
അക്രമികള്‍ക്കെതിരെ ശക്തമായ നടപടി എടുത്ത്നാട്ടിലെ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കാനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് വാര്‍ഡ് മെമ്പര്‍ അന്തമണ്‍ ബിനുകുമാര്‍ ആവശ്യപെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: