പുത്തൂര്‍: മാനേജ്മെന്റിന്റെ പിടിവാശിക്ക് മുന്നില്‍ നാനൂറിലധികം കുടുംബങ്ങള്‍ പട്ടിണിയിലായിട്ടും പേരയം ടേസ്റ്റി കാഷ്യൂകമ്പനിയിലെ സമരം ഒത്തുതീര്‍പ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണെന്നും സമരം എത്രയും പെട്ടന്ന് ഒത്തുതീര്‍പ്പാക്കണമെന്നും ബിഎംഎസ് ജില്ലാപ്രസിഡന്റ് ശിവജിസുദര്‍ശനന്‍ ആവശ്യപ്പെട്ടു.
സമരം ചെയ്യുന്ന തൊഴിലാളികളെ സന്ദര്‍ശിക്കാന്‍ ജില്ലാനേതാക്കള്‍ക്കൊപ്പം എത്തിയതായിരുന്നു അദ്ദേഹം. സമരം നീട്ടിക്കൊണ്ട് പോയി തൊഴിലാളികളെ പട്ടിണിക്കിടാനുള്ള പിടിവാശി ഉപേക്ഷിച്ച് മാനേജ്മെന്റ് ചര്‍ച്ചയ്ക്ക് തയ്യാറാകണം. ഇല്ലെങ്കില്‍ തൊഴില്‍ വകൂപ്പ് അടിയന്തരമായി ഇടപെട്ട് സമരം അവസാനിപ്പിക്കാന്‍ മുന്‍കൈ എടുക്കണം. അല്ലാത്തപക്ഷം തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിന് ബിഎംഎസ് ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
പേരയം ടേസ്റ്റി കാഷ്യൂകമ്പനിയിലെ തൊഴിലാളികള്‍ ന്യായമായ ആവശ്യത്തിന് വേണ്ടി ആരംഭിച്ച സമരം 11 ദിവസം പിന്നിട്ടു. കുറെ നാളായി തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ഉടമ നല്‍കിയിരുന്നില്ല. ഇതിനിടയില്‍ പുതിയ പരിഷ്കാരവും നടപ്പാക്കി. പീലിംഗിലെ തൊഴിലാളികള്‍ക്ക് കാലങ്ങളായി തൊലിപ്പരിപ്പ് ആണ് വൃത്തിയാക്കാന്‍ നല്‍കിയിരുന്നത്. ഇതിന് കൂലിയായി കിലോയ്ക്ക് 22 രൂപയും നല്‍കിയിരുന്നു.
പരിഷ്കാരത്തിന്റ ഭാഗമായി മെഷീന്പരിപ്പ് കൊണ്ടുവന്നപ്പോള്‍ തൊഴിലാളികള്‍ അതിനെ എതിര്‍ത്തില്ല. എന്നാല്‍ 28 കിലോ പരിപ്പ് വൃത്തിയാക്കി നല്കുമ്പോള് കൂലിയായി 221 രൂപ മാത്രമെ നല്‍കൂ എന്ന നിലപാടിനെ എതിരെ തൊഴിലാളികള്‍ രംഗത്ത് വന്നു. ഇത്രയും പരിപ്പ് വത്തിയാക്കാന്‍ രണ്ട് ദിവസം വേണമെന്നിരിക്കെ തങ്ങള്‍ ജോലി ചെയ്തിട്ട് കാര്യമില്ല എന്ന് തൊഴിലാളികള്‍ നിലപാട് എടുത്തു. ഇതാണ് സമരത്തിലേക്ക് തങ്ങളെ നയിച്ചതെന്ന് കണ്‍വീനര്‍മാരായ ഉഷയും ലതയും പറഞ്ഞു
ജില്ലാപ്രസിഡന്റിനൊപ്പം നേതാക്കളായ ശിവരാജന്, പ്ലാസിഡ്, ശിവപ്രസാദ്, സുബ്രഹ്മണ്യന്, റോബര്‍ട്ട്, വിജയന് സക്കറിയ, ജോസ്കുട്ടി, മുരളീധരന് എന്നിവരും ഉണ്ടായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: