കൊല്ലം: ബാര്‍കോഴ വിവാദത്തില്‍ ധനമന്ത്രി കെ.എം. മാണിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് ബിജെപി പ്രക്ഷോഭം ശക്തമാക്കുമെന്ന് പാര്‍ട്ടി ജില്ലാ പ്രസിഡന്റ് എം. സുനില്‍ പറഞ്ഞു.
സംസ്ഥാന വ്യാപകമായി പാര്‍ട്ടി നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി നാളെ കൊല്ലം താലൂക്ക് ഓഫീസിലേക്ക് ബിജെപി മാര്‍ച്ച് നടത്തും. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അണിനരക്കുന്ന പ്രതിഷേധ മാര്‍ച്ച് രാവിലെ 10ന് ചിന്നക്കട റസ്റ്റ് ഹൗസില്‍ നിന്നും ആരംഭിക്കും.
അഴിമതിയുടെ രാവണന്‍കോട്ടയാണ് സംസ്ഥാനം ഭരിക്കുന്ന യുഡിഎഫ് സര്‍ക്കാരെന്ന് വ്യക്തമാക്കുന്നതാണ് ബാര്‍കോഴ വിവാദമെന്ന് സുനില്‍ ആരോപിച്ചു. കോണ്‍ഗ്രസ് വിമുക്തഭാരതമെന്ന ബിജെപി മുദ്രാവാക്യം അഴിമതിയെ രാജ്യത്ത് നിന്ന് ഉന്മൂലനം ചെയ്യാനുള്ള പദ്ധതിയുടെ ഭാഗമാണ്. സോളാറും ബാര്‍ വിവാദവും അടക്കമുള്ള കോടികളുടെ അഴിമതികള്‍ സംസ്ഥാനത്തെ നാണക്കേടിലേക്ക് നയിക്കുന്നതാണ്.
കെ.എം.മാണി മാത്രമല്ല, മന്ത്രിസഭയിലെ മറ്റ് അംഗങ്ങളും കൈക്കൂലി വാങ്ങിയതായാണ് വെളിപ്പെടുത്തല്‍. എന്നാല്‍ മുഖ്യമന്ത്രി കൈക്കൂലിക്കാര്ക്കൊപ്പം നീങ്ങാനാണ് ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ മുതല്‍ പോക്കറ്റടിക്കാര്‍ വരെ പിടി മുറുക്കിയിരിക്കുകയാണ്. മാണിയെ സംരക്ഷിക്കാന്‍ ഉമ്മന്‍ചാണ്ടിയും പിണറായി വിജയനും കൈകോര്കകുന്ന ഗതികേടിലാണ് കേരളത്തിലെ മുന്നണി രാഷ്ട്രീയം ചെന്നു നില്‍ക്കുന്നത്. ഇടതു വലത് മുന്നണികളില്‍ പൊതു സമൂഹത്#ിന് പ്രതീക്ഷനഷ്ടപപെട്ടിരിക്കുകയാണെന്നും അഴിമതിക്കെതിരെ ബിജെപി ഉയര്‍ത്തുന്ന ബഹുജന പ്രതിരോധത്തില്‍ അണിചേരുകയാണ് നാടിന്റെ നന്മ ആഗ്രഹിക്കുന്ന പൊതുജനം ചെയ്യേണ്ടതെന്നും സുനില്‍ ചൂണ്ടിക്കാട്ടി.
അതേ സമയം ബാര്‍ കോഴ ഇടപാടില്‍ ഉള്‍പ്പെട്ട ധനമന്ത്രി കെ.എം. മാണി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി അഞ്ചല്‍ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. പ്രകടനം നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി വടമണ്‍ ബിജു ഉദ്ഘാടനം ചെയ്തു. ഗണേശന്.എസ്, സജി, രാഹുല്‍, എം.കെ.അജയന് തുടങ്ങിയവര്‍ നേതൃത്വം നല്കി. പത്തനാപുരത്ത് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന പന്തം കൊളുത്തി പ്രകടനത്തിന് പഞ്ചായത്ത് സമിതി പ്രസിഡന്റ് സുജി കവലയില്‍, പാതിരിക്കല്‍ ശശിധരന്, വിഷ്ണു പുന്നക്കര, ശിവന്‍കുട്ടി, ജിനു പി. കമല്‍, സജിത്ത് എസ്. നായര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
ബിജെപി ശൂരനാട് തെക്ക് പഞ്ചായത്ത് സമിതി പ്രസിഡന്റ് മോഹനന്‍പിള്ളയുടെ നേതൃത്വത്തില്‍ പതാരത്ത് പന്തം കൊളുത്തി പ്രകടനം നടത്തി. വൈസ്പ്രസിഡന്റ് അഡ്വ.എന്‍. ജയചന്ദ്രന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ജനറല്‍സെക്രട്ടറി മധുകുമാര്‍ പട്ടികജാതി മോര്‍ച്ച പ്രസിഡന്റ് സുഗതന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: