സംഘനകളോ വ്യക്തികളോ ഏര്‍പ്പെടുത്തുന്ന അവാര്‍ഡുകള്‍ സാര്‍ത്ഥകമാകുന്നത് അവ അര്‍ഹതപ്പെട്ട വ്യക്തികളിലെത്തുമ്പോഴാണ്. ഇക്കാര്യം ഇവിടെ പറയാന്‍ ഇടയായത് ഈ അടുത്ത് പ്രഖ്യാപിച്ച രണ്ട് പുരസ്കാരങ്ങളാണ്. ഒന്ന് മലയാള സിനിമയുടെ തലതൊട്ടപ്പനായ ഡാനിയലിന്റെ പേരിലുള്ള പുരസ്കാരം. രണ്ടാമത് മാതാ അമൃതാനന്ദമയീ ദേവിയുടെ നാമധേയത്തിലുള്ള അമൃതകീര്‍ത്തി പുരസ്കാരം. യഥാക്രമം എം.ടി. വാസുദേവന്‍ നായര്‍ക്കും എസ്.രമേശന് നായര്‍ക്കും നല്‍കിക്കൊണ്ടുള്ള അവാര്‍ഡ് നിര്‍ണയ കമ്മറ്റിയുടെ തീരുമാനം ശ്ലാഘനീയം തന്നെ.
എഴുത്ത്്, ചലച്ചിത്രഭാഷ്യം, സാഹിത്യം, പ്രഭാഷണം എന്നിങ്ങനെ മലയാള സാഹിത്യ സാംസ്കാരിക ചലച്ചിത്ര മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച, ഇപ്പോഴും ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കുന്ന എംടിയുടെ കഥകളുടെ ലാളിത്യവും ചാരുതയും ഹൃദ്യതയും ഒരു കാലഘട്ടത്തിലെ യുവ എഴുത്തുകാരേയും വായനക്കാരേയും ഒരുപോലെ സ്വാധീനിച്ചിട്ടുണ്ട്. എഴുത്തിന്റെ നാലുകെട്ടിലെ കാരണവരായ എം.ടി. വാസുദേവന്‍ നായരെന്ന മഹത് വ്യക്തിയെ ഡാനിയല്‍ പുരസ്കാരം നല്കി ആദരിച്ചതില്‍ സമിതിയെ എത്ര അഭിനന്ദിച്ചാലും മതിവരില്ല.
മാതാ അമൃതാനന്ദമയീ ദേവിയുടെ നാമധേയത്തിലുള്ള അമൃതകീര്‍ത്തിപുരസ്കാരം ചെന്നെത്തിയത് എസ്. രമേശന് നായരുടെ കൈകളിലാണ്. അര്‍ത്ഥ സമ്പുഷ്ടവും കാവ്യഭംഗിയും തുളുമ്പുന്ന ഭക്തിഗാനങ്ങളും ചലച്ചിത്രഗാനങ്ങളും ശ്രേഷ്ഠമായ കവിതകളുംകൊണ്ട് തിരുക്കുറല്‍ പരിഭാഷ-ഗുരുപൗര്‍ണമി, വിവാദം സൃഷ്ടിച്ച ശതാഭിഷേകം എന്ന റേഡിയോ നാടകം എന്നിങ്ങനെയുള്ള രചനകള്‍ മലയാള സാഹിത്യത്തിന് സംഭാവന നല്കിയ രമേശന് നായരെ ആദരിക്കുന്നതോടെ സംഘാടകര്‍ക്കും അഭിമാനിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: