പാലക്കാട്: പുഴകളില്‍ നിന്ന് അനധികൃതമായി മണലെടുക്കുന്നവര്‍ക്കെതിരെ ഇനി മുതല്‍ പോലീസ് മോഷണത്തിന് കേസെടുക്കും. ജാമ്യമില്ലാത്ത വകുപ്പ് ചുമത്തുമെന്നും കൂടുതല്കേസുകളില് പ്രതികളാകുന്നവരെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്നും പട്ടാമ്പി സിഐ ജോണ്സണ് അറിയിച്ചു.
ഐപിസി 378, 379 വകുപ്പുകളനുസരിച്ച് കളവ്കേസിന് മൂന്ന് വര്‍ഷം വരെ തടവായിരിക്കും ശിക്ഷ. കഴിഞ്ഞ മാസം നാലിലെ സുപ്രീംകോടതി വിധിയാണ് നടപടിക്കാധാരമെന്ന് പോലീസ് പറഞ്ഞു. റവന്യൂവകുപ്പിന്റ കീഴിലുള്ള പുഴകള്‍ രാജ്യത്തിന്റെ പൊതുസ്വത്തായി കണക്കാക്കണമെന്നും പൊതുമുതല്‍ മോഷ്ടിക്കുന്നവര്ക്കതിരെ പോലീസിന് കേസെടുക്കാമെന്നുമാണ് കോടതി വിധിയില്‍ പറയുന്നത്. ഹൈക്കോടതി വിധിയുടെ പകര്‍പ്പുകള്‍ ഇതിനകം ജില്ലാ പോലീസ് മേധാവി എല്ലാ പോലീസ് സ്റ്റേഷനുകളിലും എത്തിച്ചിട്ടുണ്ട്.
പോലീസ് പിടിച്ചെടുക്കുന്ന മണല്‍വണ്ടികള്‍ റവന്യൂവകുപ്പിന് കൈമാറുകയാണ് സാധാരണ പതിവ്. മണലെടുക്കുന്നവര്‍ക്കെതിരെ മോഷണക്കുറ്റം ചുമത്താന്‍ പോലീസിന് അധികാരമുണ്ടായിരുന്നില്ല. അധികാരം ലഭിച്ചതോടെ രണ്ട് തവണ മണല്കെസുമായി ബന്ധപ്പെട്ട് പിടിയിലാകുന്നവരെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്താനും പോലീസിനാകും. മണല്‍ക്കടത്ത് മോഷണക്കേസായി പരിഗണിക്കുന്നതോടെ പോലീസിന് പ്രതിയെ കോടതിയില്‍ ഹാജറാക്കാനും കുറ്റപത്രം നല്‍കാനും കഴിയും.
മണല്വാരുന്നവരെയും സഹായിക്കുന്നവരെയും മണല്‍നീക്കം ചെയ്യാന്‍ ഉപയോഗിക്കുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരെയും മണല്സംഭരിക്കാന് കൂട്ട്നില്ക്കുന്നവരെയും അനധികൃത മണല്വാങ്ങുന്നവരെയെമെല്ലാം പ്രതിചേര്‍ക്കാനും മണല്‍കടത്തുന്ന വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കാനും പോലീസിന് പുതിയ നിയമം അധികാരം നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: