കൊഴിഞ്ഞാമ്പാറ: മൂലത്തറ റെഗുലേറ്റര്‍ പുതുക്കി പണിയണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ കൊഴിഞ്ഞാമ്പാറയില്‍ നടക്കുന്ന മനുഷ്യഡാം നിര്‍മ്മാണ സമരത്തിന്റെ പ്രചരണാര്‍ത്ഥം ചിറ്റൂര്‍ നിയോജകം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ വാഹനപ്രചരണജാഥ നടത്തി.
ആര്‍വി പുതൂരില്‍ നിന്നാരംഭിച്ച യാത്ര ബിജെപി ജില്ലാ സെക്രട്ടറി എ.കെ.ഓമനക്കുട്ടന് ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച നിയോജമണ്ഡലം പ്രസിഡന്റ് എസ്.ജ്ഞാനകുമാര്‍ അധ്യക്ഷത വഹിച്ചു. ബിജെപി നിയോജമണ്ഡലം പ്രസിഡന്റ് എം.ബാലകൃഷ്ണന്, ജന.സെക്രട്ടറി കെ.ശ്രീകുമാര്‍, യുവമോര്‍ച്ച സംസ്ഥാന സമിതിഅംഗം എ.കെ.മോഹന്‍ദാസ്, ജന.സെക്രട്ടറി ജി.കെ.കുമരേഷ്, കെ.പ്രഭാകരന്, മണ്ഡലം നേതാക്കളായ സി.രജ്ഞിത്ത്, പി.വിജിത്രന്‍, സി.സുരേഷ്, പി.പ്രേമദാസ് തുടങ്ങിയവര്‍ വിവിധ സ്ഥലങ്ങളിലെ സ്വീകരണ യോഗങ്ങളില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: