തൊടുപുഴ : സാംസ്കാരിക മേഖലയിലെ പാശ്ചാത്യ അധിനിവേശം തടയണമെന്ന് അഖില ഭാരതീയ സീമാ ജാഗരണ്‍ മഞ്ച് സംയോജകന്‍ എ. ഗോപാലകൃഷ്ണന് പറഞ്ഞു. ഇ.എ.പി. ഹാളില്‍ വച്ച് നടന്ന ഭാരതീയ വിദ്യാനികേതന്‍ തൊടുപുഴ സങ്കുലിന്റെ മാതൃസംഗമത്തില്‍ പങ്കെടുത്ത്
സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകം അസൂയയോടെ ഉറ്റുനോക്കുന്ന ഒരു മാതൃകാ കുടുംബ വ്യവസ്ഥ കൈമുതലായുള്ള രാജ്യമാണ് ഭാരതം. പാശ്ചാത്യ സംസ്കാരങ്ങളുടെ തല തിരിഞ്ഞ നിലപാടുകള്‍ അനുകരിക്കുവാന്‍ ഭാരതീയ തലമുറയും ശ്രമിച്ചുവരുന്നു. ഭാരതീയ സംസ്കാരത്തിന്റെ അധിനിവേശം തടയാന്‍ ഓരോ ഭാരതീയ സ്ത്രീകളും സഹിച്ചുവരുന്ന കഷ്ടതകള്‍ കണ്ടില്ലെന്ന് നടിക്കുവാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വനിതാ കമ്മീഷന് അംഗം ഡോ. ജെ. പ്രമീളദേവി മാതൃസംഗമം ഉദ്ഘാടനം ചെയ്തു. ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന ഉപാദ്ധ്യക്ഷ ഡോ. സുമതി ഹരിദാസ്, ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന സംഘടന കാര്യദര്‍ശി എ.സി. ഗോപിനാഥ്, ഷൈലജ ദിലീപ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ എടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: