ശാസ്ത്ര സാഹിത്യ പരിഷത്തിലൂടെ ശാസ്ത്രവും സാഹിത്യവും പഠിച്ച കേരളത്തിലെ പുതുതലമുറ പോലീസിനെതിരായ സമരമുറകള്‍ നിര്‍ത്തി സദാചാര പോലീസിനെതിരെ ചൂടന്‍ ചുംബന സമരമുറകളുമായി വീണ്ടും തെരുവിലേക്കിറങ്ങുന്നു. ചില കളികള്‍ കാണാനും ചിലത് നമ്മെ പഠിപ്പിക്കാനും.
പക്ഷേ, എല്ലാ സമുദായത്തിലുംപെട്ട പെണ്‍കുട്ടികളെയും ചുംബനസമരത്തില്‍ പങ്കെടുപ്പിക്കാനുള്ള ധൈര്യം ചുംബന പ്രേമികള്ക്കുണ്ടാവണം. വീരന്മാരായിരിക്കണം ഈ സമരം നടത്തേണ്ടത്. അല്ലാതെ പാലക്കാട്ടെ പാര്‍ട്ടി പ്ലീനംപോലെ ആകരുത്. അമ്പലത്തില്‍ പോകരുത്… ഗണപതിഹോമം കഴിക്കരുത്… ഇതായിരുന്നു പാലക്കാട്ടെ പാര്‍ട്ടി പ്ലീനത്തിലെ ധീരമായ തീരുമാനം. ഹിന്ദുക്കള്‍ മാത്രം പങ്കെടുക്കുന്ന പരിപാടിയാണോ പാര്‍ട്ടി പ്ലീനം. പള്ളിയില്‍ പോകരുത് മാമോദീസയും സുന്നത്തും ചെയ്യരുതെന്ന് മനസ്സില്‍പ്പോലും ചിന്തിക്കുവാനുള്ള ചങ്കൂറ്റമുണ്ടോ ഈ കപടമതേതര വാദികള്‍ക്ക്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ധീരന്മാരായ നേതാക്കന്മാര് ഈ ചുംബനസമരത്തിലൂടെ കേരളത്തിലും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് ഒന്നടങ്കം അന്ത്യചുംബനം നല്കിക്കഴിഞ്ഞിരിക്കുന്നു. കമ്മ്യൂണിസ്റ്റ് ആചാര്യന്മാര് പലരും ചുംബനസമരം സ്വപ്നം കണ്ടിരുന്നുവെന്നുവരെ ഇക്കൂട്ടര്‍ പറഞ്ഞുകൂട്ടുമ്പോള് സ്വന്തം പെണ്മക്കളെ തെരുവിലെ തെമ്മാടികള്‍ക്ക് ചുംബിക്കുവാന്‍ വിട്ടുകൊടുക്കുവാന്‍ ഏത് അച്ഛനമ്മമാര്‍ക്കാണ് കഴിയുക… ആഗ്രഹിക്കുക. ഇനിയവര്‍ ആ ചെങ്കൊടി പിടിക്കുവാന്‍ അറയ്ക്കും. അല്ലാത്തവര്‍ ചുംബന സമരത്തിനുവേണ്ടി ചെങ്കൊടി പിടിക്കുമെങ്കില്‍ പുന്നപ്രയിലേയും വയലാറിലേയും കയ്യൂരിലേയും കരിവെള്ളൂരിലേയും സമരങ്ങളേക്കാള്‍ ചരിത്രത്തില്‍ ഇടംപിടിക്കുക പ്രാധാന്യം ലഭിക്കുക ഈ ചുംബരസമരത്തിനായിരിക്കും.
മാതൃത്വമെന്താണെന്നറിയാന് പ്രസവം കാണണമെന്ന് പറയുന്ന നാട്ടില്‍, സ്ത്രീകളുടെ കമ്പാര്‍ട്ടുമെന്റിലും സീറ്റിലും പുരുഷന്മാര് യാത്രചെയ്യട്ടെ. കക്കൂസും മൂത്രപ്പുരയും ഒന്നാകട്ടെ. മലമൂത്രവിസര്‍ജ്ജനം പൊതുസ്ഥലങ്ങളില്‍ നടക്കട്ടേ. പുകവലിയും മദ്യപാനവും പൊതുസമ്മേളനങ്ങളും പൊതുവഴിയില്‍ തുടരട്ടേ. വേശ്യകള്‍ക്ക് നിയമം തുണയാകട്ടെ, കാലം തിരിഞ്ഞുനടക്കട്ടേ… പക്ഷേ… ഫെയ്സ്ബുക്കില്‍ എന്റെ ്രെഫന്ഡാണച്ഛന് എന്നു പറയുന്ന മക്കളുടെ ഫെയ്സ്ബുക്കുപോലെ കുത്തഴിക്കണമോ നമ്മുടെ ജീവിതത്തെ? ലൈക്ക് ചെയ്യുവാനാവുമോ നമുക്ക് ചുംബനസമരത്തെ?
സന്തോഷ്, ഗോശാല
പ്രതികരിക്കാൻ ഇവിടെ എഴുതുക: