മുംബൈ: ചെക്ക് തട്ടിപ്പുകള്‍ക്ക് തടയിടാനും ഇടപാടുകള്‍ സുതാര്യമാക്കാനുമുള്ള നടപടികളുമായി ആര്‍ബിഐ. ബാങ്കില്‍ ചെക്ക് ലഭിച്ചുകഴിയുമ്പോള്‍ ചെക്ക് നല്കിയയാളെയും ( പേയര്‍) ആര്‍ക്കാണോ നല്‍കിയത് അയാളെയും( ഡ്രോയര്‍) വിവരം എസ്എംഎസില്‍ അറിയിക്കുന്നത് നിര്‍ബന്ധമാക്കാനാണ് ആര്‍ബിഐ തീരുമാനം. ഇതിനു പുറമേ ചെക്ക് സംബന്ധിച്ച് സംശയം ഉണ്ടെങ്കിലോ വന്‍തുകയ്ക്കുള്ള ചെക്കാണെങ്കിലോ ഇടപാടുകാരനെ ഫോണില്‍ വിളിച്ച് കാര്യം സ്ഥിരീകരിക്കും.
ചെക്ക് തട്ടിപ്പു കേസുകള്‍ കൂടിക്കൂടി വരുന്ന സാഹചര്യത്തിലാണിത്.ചെക്ക് സ്വീകരിക്കുകയും പ്രൊസസ് ചെയ്യുകയും ചെയ്യുന്ന സമയത്ത് അല്പം ശ്രദ്ധ പുലര്‍ത്തിയാല്‍ തട്ടിപ്പുകള്‍ കുറയ്ക്കാന്‍ കഴിയും. ആര്‍ബിഐ സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു.
എസ്എംഎസ് അലേര്‍ട്ടുകള്‍ക്കും ഇടപാടുകാരെ വിളിക്കുന്നതിനും പുറമേ രണ്ടു ലക്ഷത്തിനു മുകളിലുള്ള എല്ലാ ചെക്കുകളും അള്‍ട്രാ വയലറ്റ് ലൈറ്റില്‍ സ്കാന്‍ ചെയ്യണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചെക്കില്‍ എന്തെങ്കിലും കൃത്രിമം കാട്ടിയിട്ടുണ്ടെങ്കില്‍ കണ്ടെത്താനാണിത്.അഞ്ചു ലക്ഷത്തിനു മുകളിലുള്ള ചെക്കുകള്‍ പലതലങ്ങൡ പരിശോധിക്കാനും നിര്‍ദ്ദേശമുണ്ട്. വ്യാജ അക്കൗണ്ടുകള്‍ തുറന്നാണ് തട്ടിപ്പുകാര്‍ പലപ്പോഴും ചെക്കുകള്‍ മാറിയെടുക്കുക. ഇതിന് തടയിടാന്‍, വലിയതുകയ്ക്കുള്ള ചെക്കുകളാണെങ്കില്‍, അക്കൗണ്ട് കൃത്യമാണോയെന്നും ഇനി പരിശോധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: