കൊച്ചി: തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലെ വെല്ലുവിളികളും പ്രശ്നങ്ങളും പരിഹരിക്കാന്‍ സംരംഭകത്വം മികച്ച മാര്‍ഗമാണെന്ന് ഇറ്റലിയിലെ മിലനിലുള്ള ആള്‍ട്ടിസ് സ്കൂള്‍ ഓഫ് ബിസിനസ് ഡയറക്ടര്‍ മരിയോ മോള്‍ട്ടേനി. ഇന്ത്യയിലെയും ഇറ്റലിയിലെയും സംരംഭകത്വ അനുഭവങ്ങള്‍ എന്ന വിഷയത്തില്‍ കേരള മാനേജ്മെന്റ് അസോസിയേഷന് (കെഎംഎ) സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനപ്പെരുപ്പമാണ് സംരംഭകത്വ മേഖല നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. 700 കോടി ജനങ്ങള്‍ക്കായി ആറു കോടി തൊഴിലവസരങ്ങള്‍ വേണമെന്നാണ് പഠനം വെളിവാക്കുന്നത്. ഹരിത സാങ്കേതിക വിദ്യയും ഇന്റര്‍നെറ്റിന്റെ വ്യാപനവുമാണ് ഇന്നുള്ള ഏറ്റവും വലിയ അവസരങ്ങള്‍. അദ്ദേഹം വ്യക്തമാക്കി.
കെഎംഎ പ്രസിഡന്റ് പി. പ്രേംചന്ദ്, ഓണററി സെക്രട്ടറി വിവേക് കൃഷ്ണ ഗോവിന്ദ്, മുന്‍ പ്രസിഡന്റ് എസ്. രാജ്മോഹന്‍ നായര്‍ എന്നിവരും പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: