തിരുവനന്തപുരം: സ്വാഭാവിക റബ്ബറിന്റെ വില താഴ്ന്നു നില്ക്കുന്ന സാഹചര്യത്തില്‍ കേരളത്തിലെ റബ്ബര്‍ കര്‍ഷകരെ സഹായിക്കുന്നതിന് റബ്ബര്‍ ബോര്‍ഡിന്റെ കോട്ടയം വിപണിയുടെ ദൈനംദിന വിലയില്‍ നിന്നും കിലോയ്ക്ക് അഞ്ചുരൂപ കൂടുതല്‍ നല്കി റബ്ബര്‍ സംഭിരിക്കുന്നതിന് അനുമതി നല്കി സര്‍ക്കാര്‍ ഉത്തരവിട്ടു. ആര്‍എസ്എസ് 4, ആര്‍എസ്എസ് 5 ഗ്രേഡുകളിലുള്ള റബ്ബറാണ് കര്‍ഷകരില്‍ നിന്നും കേരളാ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബ്ബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന് (റബ്ബര്‍ മാര്‍ക്കറ്റ്), മാര്‍ക്കറ്റ് ഫെഡ് എന്നിവര്‍ വഴി സംഭരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: