തൃപ്രയാര്‍: ആദ്യകാല ജനസംഘം പ്രവര്‍ത്തകനും ബിജെപി മുന്‍ ദേശീയസമിതിയംഗവുമായ അന്തരിച്ച വലപ്പാട് ചുലൂര് നടുപറമ്പില്‍ എന്‍.ഐ.ധര്മ്മപാലന് അന്ത്യഞ്ജലി.ഇന്നലെ അദ്ദേഹത്തിന്റെ വസതിയിലെത്തി നിരവധി പേരാണ് അന്ത്യോപചാരം അര്‍പ്പിച്ചത്.
ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.വി.ശ്രിധരന്‍ മാസ്റ്റര്‍,ഡോ.കെ.അരവിന്ദാക്ഷന് , പ്രാന്തിയ കാര്യകര്‍ത്താക്കളായ സദന്,സി.സി.ശെല്വന്,ബിജെപി ദേശിയ കൗണ്‍സില്‍ അംഗം ഇ.രഘുനന്ദനന്. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.രമാരഘുനന്ദനന്‍,വിഭാഗ് കാര്യവാഹ് പി.അരവിന്ദാക്ഷന്,ശാരിരീക് ശിക്ഷണ്‍ പ്രമുഖ് സി.എന്‍.ബാബു,സഹസേവാ പ്രമുഖ് കെ.സുരേഷ്,
ജില്ലാ വ്യവസ്ഥ പ്രമുഖ് പി.ആര്.രവി,ലൗലേഷ്, ബിജെപി നിയോജക മണ്ഡലം ഭാരവാഹികള്‍ എന്നിവര്‍ ആദാഞ്ജലികള്‍ അര്‍പ്പിച്ചു. മൃതദേഹം വിട്ടുവളപ്പില്‍ സംസ്കരിച്ചു. തുടര്‍ന്ന് നടന്ന അനുശോചന യോഗത്തില്‍ ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.വി.ശ്രീധരന് മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി.പി.ആര്.രവി,ഡോ.അരവിന്ദാക്ഷന് മാസ്റ്റര്‍,ഇ.രഘുനന്ദനന്,എ.സതീശ്ചന്ദ്രന്‍ എന്നിവര്‍സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: