ആലപ്പുഴ: പുതുതായി തുടങ്ങിയ ഇടുക്കി, മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് നിലവിലുള്ള കോളേജുകളില്‍നിന്ന് തസ്തിക മാറ്റാനുള്ള നീക്കത്തിനെതിരെ ടിഡി മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാര്‍ സൂചനാസമരം നടത്തി. കേരളാ ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപക സമരത്തിന്റെ ഭാഗമായിരുന്നു ഇത്.
ചികിത്സ മുടക്കാതെ മെഡിക്കല്‍ കോളേജ് കവാടത്തില്‍ ധര്‍ണ നടത്തിയാണ് ഡോക്ടര്‍മാര്‍ പ്രതിഷേധിച്ചത്. പിന്തുണയുമായി മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ധര്‍ണയില്‍ പങ്കെടുത്തു.പുതിയ മെഡിക്കല്‍ കോളേജില്‍ തസ്തിക സൃഷ്ടിച്ച് ഡോക്ടര്‍മാരെ നിയമിക്കുക, നിലവിലുള്ള മെഡിക്കല്‍ കോളേജിലെ തസ്തിക ഇല്ലാതാക്കരുത്, മെഡിക്കല്‍ കൗണ്‍സിലിന് മുന്നില്‍ വ്യാജസത്യവാങ്മൂലം നല്കാന് ഡോക്ടര്‍മാരെ നിര്‍ബന്ധിക്കരുത്, ഡോക്ടര്‍മാരെ നിയമിക്കുകയും ഭൗതികസാഹചര്യം ഒരുക്കുകയും ചെയ്തശേഷം മാത്രം പുതിയ മെഡിക്കല്‍ കോളേജുകള്‍ തുടങ്ങുക എന്നിവയായിരുന്നു സമരക്കാരുടെ ആവശ്യങ്ങള്‍.
കെജിഎംസിടിഎ ജനറല്‍ സെക്രട്ടറി ഡോ. മനോജ് വേണുഗോപാല്‍, കേന്ദ്ര നിര്‍വാഹക സമിതിയംഗം ഡോ. പ്രഭാഷ്, ഡോ.ആര്. ലേഖ, ഡോ. ഉണ്ണികൃഷ്ണ കര്‍ത്ത, ഡോ. മോഹന്‍, ഡോ. അനസൂയാ രാജീവ്, ഡോ. ജയലക്ഷ്മി, ഡോ. പി. വേണുഗോപാല്‍, ഡോ. വി. ശ്രീദേവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: