കൊച്ചി: സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ളവര്‍ക്ക് ബാങ്കിംഗ് സേവനങ്ങള്‍ നല്കി ശാക്തീകരിച്ചതിനുള്ള അംഗീകാരമായി സിഎന്‍ ബിസി ടിവി18ന്റെ ഫിനാന്‍ഷ്യല്‍ ഇന്ക്ലൂഷനുള്ള അവാര്‍ഡ് ഫെഡറല്‍ ബാങ്ക് നേടി.
ന്യൂദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര വ്യാപാര-വ്യവസായ വകുപ്പ് സഹമന്ത്രി നിര്‍മല സീതാരാമനില്‍ നിന്നും ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ ചുമതല വഹിക്കുന്ന മിനിമോള്‍ ലിസ് തോമസ് അവാര്‍ഡ് ഏറ്റുവാങ്ങി.ഫെഡറല്‍ ബാങ്ക് എംഡി ശ്യാം ശ്രീനിവാസന് സംബന്ധിച്ചു.
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപിച്ച പൊതു സേവന കേന്ദ്രത്തിലൂടെ ആധാര്‍ അടിസ്ഥാനമായ ബ്രാഞ്ച് രഹിത ബാങ്കിംഗും ഫെഡറല്‍ ബാങ്ക് നടപ്പിലാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: