ചേര്‍ത്തല: ആധുനിക ശബ്ദസംവിധാനങ്ങളോടെ പൂര്‍ണമായും ശീതീകരിച്ച ഹൈടെക് തീയേറ്ററുകളായ കൈരളി, ശ്രീ എന്നിവയങ്ങളില് വെള്ളിയാഴ്ച പ്രദര്‍ശനം തുടങ്ങും. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ചിത്രാഞ്ജലി കോംപ്ലക്സിലെ ഇരട്ട തീയേറ്ററാണ് കൈരളിയും, ശ്രീയും. താഴത്തെ ഹാളിന് കൈരളിയെന്നും മുകളിലത്തേതിന് ശ്രീയെന്നുമാണ് പേര്.
മമ്മൂട്ടിയുടെ പുതിയ ചിത്രമായ വര്‍ഷത്തോടെ നാളെ പ്രദര്‍ശനം ആരംഭിക്കുമെങ്കിലും ഔദ്യോഗീകമായ ഉദ്ഘാടനം പിന്നീടാണ് നടക്കുക. ഡിടിഎസ് ത്രീവേ ആക്ടീവ് സൗണ്ട് ശബ്ദസംവിധാനം, കേന്ദ്രീകൃത ശീതീകരണം, ടുകെ പ്രൊജക്ടര്‍ തുടങ്ങിയ സൗകര്യങ്ങളുള്ള കെഎഫ്ഡിസി യുടെ തീയേറ്ററുകളില്‍ എറ്റവും ആധുനികമാണിത്. ത്രീഡി സിനിമയുള്‍പ്പെടെ പ്രദര്ശിപ്പിക്കുവാന് കഴിയുന്ന പ്രൊജക്ടുകളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്.
താഴത്തെ തീയേറ്ററില്‍ 388 സീറ്റുകളും മുകളില്‍ 262 സീറ്റുകളുമാണുള്ളത്. ഹൈടെന്‍ഷന്‍ വൈദ്യുതി കണക്ഷനും ജനറേറ്റര്‍ ഉപകരണങ്ങളും എത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂണ്‍ 22നാണ് നവീകരണപ്രവര്‍ത്തനങ്ങള്‍ക്കായി തീയേറ്റര്‍ അടച്ചത്. മൂന്നേകാല്‍ കോടിയോളം രൂപ ചെലവിട്ടാണ് തീയേറ്റര്‍ നവീകരിച്ചത്. മുകളിലത്തെ തീയേറ്റര്‍ ഉടന്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് പ്രദര്‍ശനം ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: