തൊടുപുഴ : പൊന്നാന്താനം ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തില്‍ കേരളപ്പിറവി ദിനാഘോഷവും മലയാള ഭാഷാ വാരാചരണവും നടന്നു. ഉദ്ഘാടനം ലൈബ്രറി കൗണ്‍സില്‍ സ്റ്റേറ്റ് എക്സി. കമ്മറ്റി മെമ്പര്‍ മത്തച്ചന് പുരയ്ക്കല്‍ നിര്‍വ്വഹിച്ചു. യോഗത്തില്‍ പഞ്ചായത്ത് മെമ്പര്‍ റോസമ്മ ബേബി അദ്ധ്യക്ഷത വഹിച്ചു. വനിതാസംഗമവും മത്സരങ്ങളും പരിപാടിയുടെ ഭാഗമായി നടന്നു. വനിതകളും വ്യക്തിത്വ വികാസവും എന്ന വിഷയത്തില്‍ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഷാനി ബെന്നി ക്ലാസ്സെടുത്തു. പഞ്ചായത്ത് മെമ്പര്‍ ജാന്‍സി ജോസ്, സിഡിഎസ് ചെയര്‍പേഴ്സണ്‍ സതി ശിശുപാലന്, ശോഭന മാത്യു, ഡീന വില്‍സണ്‍, ഗോപിക മധു, സബിത സ്നോബിന്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: